Widgets Magazine
11
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൗമാരക്കാരായ കുട്ടികളെ ശാക്തീകരിച്ച് ഇത്തരം സാമൂഹ്യതിന്മകൾക്കെതിരെ സ്വയം പ്രതിരോധം ഉയർത്തുവാൻ ഉള്ള നൈപുണി വളർത്തും; പ്രത്യേക ഓറിയന്റേഷൻ സെഷൻ ഉൾപ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി

17 MAY 2025 02:18 PM IST
മലയാളി വാര്‍ത്ത

More Stories...

  നിയമസഭ അടിച്ചു തകർത്ത്  2. 21 ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയ കേസ്... ദൃശ്യങ്ങളടങ്ങിയ ഡി വി ഡി യുടെ ക്ലോൺഡ് പകർപ്പ് ഹാജരാക്കാത്ത ഫോറൻസിക്  സയൻസ് ലബോറട്ടറി ഡയറക്ടർക്ക് രൂക്ഷ വിമർശനം, 18 ന് ഹാജരാക്കാൻ അന്ത്യശാസനം

ശബരിമല സ്വർണക്കൊള്ള കേസിൽ നടൻ ജയറാമിനെ 17ന് എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യും. ...

സംസ്ഥാന കലാപുരസ്കാര സമർപ്പണം ഇന്ന്

താമരശ്ശേരി ചുരത്തിൽ കെ.എസ്.ആർ.ടി.സി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് 38 പേർക്ക് പരിക്ക്...

പാഠപുസ്തക വിതരണത്തിന്റെയും സൗജന്യ യൂണിഫോം പദ്ധതിയുടെയും സംസ്ഥാനതല ഉദ്ഘാടനം 13ന് ഉച്ചയ്ക്ക് 12 മണിക്ക് പട്ടം സെന്റ് മേരീസ് സ്കൂളിൽ...

 പ്രത്യേക ഓറിയന്റേഷൻ സെഷൻ ഉൾപ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ലഹരി ഉപയോഗം, റാഗിംഗ്, നിയമവിരുദ്ധമായ വാഹന ഉപയോഗം, അക്രമ പ്രവർത്തനങ്ങൾ, വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നീ മേഖലകളിൽ രണ്ടാഴ്ച കൊണ്ട് 6 മണിക്കൂർ നീണ്ടുനിൽക്കുന്ന ഓറിയന്റേഷൻ സെഷൻ ഹയർസെക്കൻഡറി രണ്ടാംവർഷ വിദ്യാർഥികൾക്ക് അക്കാദമിക വർഷത്തിൻ്റെ തുടക്കത്തിൽ തന്നെ നൽകുക എന്നതാണ് ഇപ്പോഴത്തെ പദ്ധതി. ഇതിൽ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങൾ ഉപയോഗപ്പെടുത്തി മോഡ്യൂളുകളിൽ വേണ്ടത്ര പരിഷ്കരണങ്ങൾ നടത്തി ഒന്നാം വർഷ വിദ്യാർഥികളുടെ ക്ലാസുകൾ ആരംഭിക്കുന്ന മുറയ്ക്ക് അവർക്കും സമാനമായ രീതിയിൽ പരിശീലനം നൽകുവാനാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.

മേൽ സൂചിപ്പിച്ച വിഷയങ്ങളുടെ സമൂഹശാസ്ത്ര, മന:ശാസ്ത്ര, ശരീരശാസ്ത്ര പശ്ചാത്തല വിശകലനം നടത്തി അതത് മേഖലകളിലെ വിദഗ്ധരുടെയും ഹയർ സെക്കൻഡറി അധ്യാപകരുടെയും നേതൃത്വത്തിലാണ് പരിശീലന മൊഡ്യൂളുകൾ നിർമ്മിക്കുന്നത്. അധ്യാപക പരിശീലകർക്കും അധ്യാപകർക്കും രക്ഷാകർത്താക്കൾക്കും കുട്ടികൾക്കും ഉള്ള പരിശീലനം നൽകുന്നത് സമൂഹ ശാസ്ത്ര, ആരോഗ്യശാസ്ത്ര വിദഗ്‌ധരോടൊപ്പം വിവിധ സർക്കാർ വകുപ്പുകളിലെ വിദഗ്‌ധരുടെ സഹായത്തോടു കൂടിയുമാണ്.

ഈ അക്കാദമിക വർഷം മുഴുവനും ഹയർ സെക്കൻഡറി മേഖലയിലെ മുഴുവൻ വിദ്യാർഥികൾക്കും രക്ഷകർത്താക്കൾക്കും വ്യത്യസ്തങ്ങളായ ചെറിയ പരിപാടികളിലൂടെ സൗഹൃദ ക്ലബ്ബിന്റെയും നാഷണൽ സർവീസ് സ്കീമിൻ്റെയും നേതൃത്വത്തിൽ ഇടപെടൽ നടത്തും. തുടർന്ന് മുഴുവൻ പൊതുവിദ്യാലയങ്ങളിലെയും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സമാനമായ രീതിയിൽ പിന്തുണ ഒരുക്കാൻ പദ്ധതി ആസൂത്രണം ചെയ്യും. കൗമാരക്കാരായ കുട്ടികളെ ശാക്തീകരിച്ച് ഇത്തരം സാമൂഹ്യതിന്മകൾക്കെതിരെ സ്വയം പ്രതിരോധം ഉയർത്തുവാൻ ഉള്ള നൈപുണി വളർത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആവശ്യമായ കുട്ടികളെ കണ്ടെത്തി അവർക്ക് ആരോഗ്യ വകുപ്പിൻ്റെ സഹായത്തോടെ വേണ്ട പിന്തുണ നൽകാനും പദ്ധതിയിൽ ആലോചനയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

18 ന് ഹാജരാക്കാൻ അന്ത്യശാസനം  (13 minutes ago)

ജയറാമിനെ 17ന് എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യും. ...  (29 minutes ago)

രാഹുൽ മാങ്കൂട്ടം വിവാഹിതരായ സ്ത്രീകൾക്കൊപ്പം പോയതല്ല, വിവാഹിതരായ, വിവാഹ ബന്ധം ഒഴിഞ്ഞിട്ടില്ലാത്ത സ്ത്രീകൾ എന്തിന് രാഹുലിനൊപ്പം പോയി എന്നതാണ് ഇവിടത്തെ ചോദ്യം; രാഹുൽ മാങ്കൂട്ടം കൃത്യമായി, വിവാഹിതരായ സ്ത  (33 minutes ago)

സംസ്ഥാന കലാപുരസ്കാര സമർപ്പണം ഇന്ന്  (41 minutes ago)

കെ.എസ്.ആർ.ടി.സി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് 38 പേർക്ക് പരിക്ക്...  (1 hour ago)

പാഠപുസ്തക വിതരണത്തിന്റെയും സൗജന്യ യൂണിഫോം പദ്ധതിയുടെയും സംസ്ഥാനതല ഉദ്ഘാടനം  (1 hour ago)

സംവിധായകനും മുൻഇടത് എം എൽ എയുമായ പി ടി കുഞ്ഞുമുഹമ്മദിനെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു  (1 hour ago)

തെലങ്കാനയിൽ മുനിസിപ്പാലിറ്റികളിലേക്കും കോർപ്പറേഷനുകളിലേക്കുമുള്ള തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു...  (1 hour ago)

12ാം ക്ലാസ് ബോർഡ് പരീക്ഷകളുടെ മൂല്യനിർണയ രീതി പരിഷ്കരിച്ചു...  (1 hour ago)

24 മണിക്കൂർ ദേശീയ പണിമുടക്കിന് ബുധനാഴ്ച അർധരാത്രി തുടക്കമാകും...  (2 hours ago)

"രക്ഷാകവചം' പദ്ധതി .... സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക്‌ രക്ഷാകവചമൊരുക്കി സർക്കാർ.... ജോലിസ്ഥലത്തോ അല്ലാതെയോ ആകസ്‌മികമായി ജീവൻ നഷ്ടപ്പെടുന്ന തൊഴിലാളിയുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ  (2 hours ago)

തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി... വിധി ഈ മാസം 18 ന്  (3 hours ago)

ജാഗ്രത നിർദേശവുമായി അധികൃതർ...  (3 hours ago)

എൻ.വാസുവിന്റെ സ്വാഭാവിക ജാമ്യ ഹർജിയിൽ വിധി ഇന്ന്...  (3 hours ago)

കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഫെബ്രുവരി 12ന് തുറക്കും  (10 hours ago)

Malayali Vartha Recommends