മൂരാട് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍കൂടി മരിച്ചു.. സംഭവത്തില്‍ മരിച്ചവരുടെ എണ്ണം ഇതോടെ അഞ്ച് ആയി

മൂരാട് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍കൂടി മരിച്ചു. വടകര ചോറോട് ചേന്ദമംഗലം സ്വദേശി കൊളക്കോട്ട് കണ്ടിയില്‍ സത്യനാഥന്‍ (66) ആണ് മരിച്ചത്. സംഭവത്തില്‍ മരിച്ചവരുടെ എണ്ണം ഇതോടെ അഞ്ച് ആയി. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം 3.15ഓടെയായിരുന്നു അപകടം നടന്നത്.
മാഹിയില്‍ നിന്ന് വിവാഹം കഴിഞ്ഞ് കോഴിക്കോട് കോവൂരിലെ വരന്റെ വീട്ടിലേക്ക് വധുവിനെ സന്ദര്‍ശിക്കാന്‍ പോയ ആറംഗ സംഘം സഞ്ചരിച്ച കാറും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒളിവിലം സ്വദേശി പറമ്പത്ത് നളിനി (62), അഴിയൂര്‍ പാറേമ്മല്‍ രജനി (രഞ്ജിനി -50), അഴിയൂര്‍ കോട്ടാമല കുന്നുമ്മല്‍ 'സ്വപ്നം' വീട്ടില്‍ ഷിഗില്‍ ലാല്‍ (35), പുന്നോല്‍ കണ്ണാട്ടില്‍ മീത്തല്‍ റോജ (56) എന്നിവരാണ് നേരത്തേ മരിച്ചത്. ഗുരുതര പരിക്കേറ്റ സത്യനാഥന്‍, ചന്ദ്രി എന്നിവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
റിട്ട. ഇന്ത്യന്‍ ബാങ്ക് ജീവനക്കാരനാണ് സത്യനാഥന്‍. പരേതരായ കണ്ണന്റെയും കല്യാണിയുടെയും മകനാണ്. ഭാര്യ: സുനീതി. മക്കള്‍: സരുണ്‍നാഥ്, സനീഷ, ശ്രുതി. മരുമക്കള്‍: അഖില, അജയ് കുമാര്‍ (ഏറാമല). സഹോദരങ്ങള്‍: രതീശന്‍, സുശീല.
https://www.facebook.com/Malayalivartha