ഇലക്ട്രിക് സ്കൂട്ടറിന് പിന്നില്‍ ബൈക്കിടിച്ച് ചികിത്സയിലായിരുന്ന ബാര്‍ബര്‍ ഷോപ്പ് ഉടമ മരിച്ചു....

ഇലക്ട്രിക് സ്കൂട്ടറിന് പിന്നില്‍ ബൈക്കിടിച്ച് ചികിത്സയിലായിരുന്ന ബാര്‍ബര്‍ ഷോപ്പ് ഉടമ മരിച്ചു. മണ്ണഞ്ചേരി പോലീസ് സ്റ്റേഷന് എതിര്‍വശത്തെ സഫ സലൂണ്‍ ഉടമ കൂട്ടുങ്കല്‍ ഹംസ (66) ആണ് മരിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഞായര്‍ രാവിലെ പത്ത് മണിയോടെയാണ് മരണമടഞ്ഞത്.
മെയ് നാല് ഞായറാഴ്ച രാവിലെ 7.30 ന് മണ്ണഞ്ചേരി സ്കൂള്‍ കവലക്ക് സമീപം വെച്ച് ഹംസ സഞ്ചരിച്ച ഇലക്ട്രിക് സ്കൂട്ടറിന് പിറകില്‍ ബൈക്ക് ഇടിക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. ഭാര്യ: സഫിയ. മക്കള്‍: എച്ച് അനസ്, എച്ച് മുഹമ്മദ് ഹനീഷ് (ജലഗതാഗത വകുപ്പ്, ആലപ്പുഴ). മരുമക്കള്‍: ജസീറ, നിസ. ഖബറടക്കം നടത്തുകയും ചെയ്തു.
"
https://www.facebook.com/Malayalivartha
























