നിലമ്പൂരില്‍ വോട്ടെടുപ്പ് തുടങ്ങി... വൈകുന്നേരം ആറുവരെ വോട്ട് രേഖപ്പെടുത്താം, മത്സരരംഗത്ത് പത്തു പേര്‍

നിലമ്പൂരില്‍ വോട്ടെടുപ്പ് ആരംഭിച്ചു. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളുടെ സെമി ഫൈനലായി കണക്കാക്കിയാണ് രാഷ്ട്രീയപ്പാര്‍ട്ടികള്‍ നിലമ്പൂരില്‍ കളംനിറഞ്ഞത്. ആവേശം മാനംമുട്ടിയ പ്രചാരണയുദ്ധത്തിന് വിരാമം. വൈകുന്നേരം ആറുവരെ വോട്ട് രേഖപ്പെടുത്തും.
പത്തുപേരാണ് മത്സരരംഗത്തുള്ളത്. അഡ്വ. മോഹന്‍ ജോര്‍ജ് (എന്‍ഡിഎ) ആര്യാടന്‍ ഷൗക്കത്ത് (യുഡിഎഫ്) എം. സ്വരാജ് (എല്‍ഡിഎഫ്) അഡ്വ. സാദിക് നടുത്തൊടി (എസ്ഡിപിഐ) പി.വി. അന്‍വര്‍ (സ്വതന്ത്രന്‍) എന്‍. ജയരാജന്‍ (സ്വത.) പി. രാധാകൃഷ്ണന്‍ നമ്പൂതിരിപ്പാട് (സ്വത.) വിജയന്‍ (സ്വത.) സതീഷ് കുമാര്‍ ജി. (സ്വത.)ഹരിനാരായണന്‍ (സ്വത.).
നിലമ്പുര്‍ ആയിഷ മുക്കട്ടയിലെ പോളിംഗ് ബൂത്തില്‍ എത്തി. മകന്റെ ജയം ഉറപ്പെന്ന് സ്വരാജിന്റെ പിതാവ് മുരളീധരന്‍ നായര്‍. പി.വി. അന്‍വറിനു മണ്ഡലത്തില്‍ വോട്ടില്ല മോഡല്‍ യുപി സ്‌കൂളില്‍ ബൂത്ത് സന്ദര്‍ശനം നടത്തും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം. സ്വരാജ് ഗവണ്‍മെന്റ് എല്‍പി മാങ്കൂത്ത്, മുതീരിയില്‍ വോട്ട് ചെയ്യാന്‍ എത്തി.
https://www.facebook.com/Malayalivartha