തോട്ടംഭൂമിക്ക് മേല്‍ സര്‍ക്കാര്‍ ഉടമസ്ഥത സ്ഥാപിക്കുന്നതിന് നല്‍കിയ സിവില്‍കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വ്യവസായ വകുപ്പ്

സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പ് വിദേശ കമ്പനികളും വ്യക്തികളും കൈവശം വെച്ചിരുന്ന തോട്ടംഭൂമിക്ക് മേല്‍ സര്‍ക്കാര്‍ ഉടമസ്ഥത സ്ഥാപിക്കുന്നതിന് നല്‍കിയ സിവില്‍കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വ്യവസായ വകുപ്പ്. ഇക്കാര്യത്തില്‍ വലിയ കടുംവെട്ടിനാണ് വ്യവസായ വകുപ്പിന്റെയും മുന്നൊരുക്കം.
തോട്ടംമേഖല നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടിയാണ് പ്ലാന്റേഷന്‍ സ്‌പെഷ്യല്‍ ഓഫീസറുടെ കാര്യാലയം വെള്ളിയാഴ്ച വിവിധ വകുപ്പുകളുടെ യോഗം വിളിച്ചിരുന്നു. റവന്യൂ, വനം, തൊഴില്‍, വ്യവസായ വകുപ്പുകളുടെ സംയുക്ത യോഗമാണ് ചേര്‍ന്നത്.
സംസ്ഥാനതല പ്ലാന്റേഷന്‍ ബിസിനസ് ഉപദേശക കമ്മിറ്റി യോഗത്തില്‍ തോട്ടംമേഖലയില്‍ നിന്നുള്ള അംഗങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയായിരുന്നു യോഗത്തിന്റെ അജണ്ട. മന്ത്രി പി. രാജീവ് മുന്‍കൈയെടുത്താണ് യോഗം വിളിച്ചത്.
യോഗ അജണ്ടയില്‍ ഒന്നാമതായി ഉന്നയിച്ചത് സര്‍ക്കാരിന്റെ ഉടമാവകാശം സ്ഥാപിക്കുന്നതിന് റവന്യൂ വകുപ്പ് പുതിയ സിവില്‍ കേസുകള്‍ ഫയല്‍ ചെയ്യുന്നത് അവസാനിപ്പിക്കണമെന്നാണ്. ഈ കേസുകള്‍ കാരണം നിയമപരമായ അനിശ്ചിതത്വം ഉണ്ടാകുന്നു. അത് പരിഹരിക്കണം. താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഉത്തരവുകള്‍ പ്രകാരം ഉടമാവകാശവും പട്ടയും ലഭിച്ച ഭൂമികള്‍ക്ക് മേല്‍ റവന്യൂ വകുപ്പ് തര്‍ക്കം ഉണ്ടാക്കരുത്. ലാന്‍ഡ് ബോര്‍ഡ് ഉത്തരവുകള്‍ പ്രകാരം പ്രശ്‌നങ്ങള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കണം.
ഭൂമിയിലേക്ക് നിക്ഷേപം ആകര്‍ഷിക്കുന്നതിന് തോട്ടംഭൂമിയുടെ ഉടമസ്ഥത അവകാശം നല്‍കണം. ഏലം ഭൂമിയിലെ നിര്‍മാണ പ്രവര്‍ത്തനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ 2019ലെ ഉത്തരവ് പിന്‍വലിക്കണം. ഈ ആവശ്യങ്ങളെല്ലാം റവന്യൂ വകുപ്പ് നേരത്തെ നിഷേധിച്ചതാണ്. തോട്ടംമേഖലയില്‍ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി ഉടമസ്ഥതയില്ലാതെയാണ് കൈവശം വച്ചിരിക്കുന്നതെന്ന് റവന്യൂ വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ടായിരുന്നു.
അതിനാലാണ് നോട്ടീസ് നല്‍കാന്‍ ഹൈക്കോടതി വിധി പ്രകാരം റവന്യൂ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു ഉത്തരവ് ഇറക്കിയത്. ആ ഉത്തരവ് പിന്‍വലിക്കണം എന്നാണ് തോട്ടം കൈവശം വെച്ചിരിക്കുന്നവര്‍ ആവശ്യപ്പെടുന്നത്.
"
https://www.facebook.com/Malayalivartha