ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്കെതിരെ ഇന്ന് നടത്തിയ ആക്രമണങ്ങള്‍ വിജയിച്ചുവെന്ന് ട്രംപ്

ഇറാന്‍ ചര്‍ച്ചയ്ക്ക് തയ്യാറായില്ലെങ്കില്‍ ഇനിയും ഇറാന്‍ ആക്രമണം നേരിടേണ്ടി വരുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്കെതിരെ ഇന്ന് നടത്തിയ ആക്രമണങ്ങള്‍ വിജയിച്ചുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇനി മുതല്‍ മേഖലയില്‍ സമാധാനം ഉണ്ടാകുമെന്നും ട്രംപ് .
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും ഇസ്രയേല്‍ സൈന്യത്തെയും ട്രംപ് പ്രശംസിച്ചു. കനത്ത സുരക്ഷയുള്ള ഫോര്‍ഡോ സൈറ്റ്, നതാന്‍സ്, എസ്ഫഹാന്‍ എന്നിവയുള്‍പ്പെടെ മൂന്ന് ഇറാനിയന്‍ ആണവ കേന്ദ്രങ്ങളെയാണ് യുഎസ് സൈന്യം ആക്രമിച്ചത്. ഇതിനായി നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചതിന് യുഎസ് സൈന്യത്തെയും അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. മറ്റു പല രാജ്യങ്ങള്‍ക്കും സാധ്യമാകാത്ത കാര്യം അമേരിക്കക്ക് കഴിഞ്ഞുവെന്ന് ട്രംപ് അവകാശപ്പെട്ടു.
ഇറാന്റെ നിരവധി കേന്ദ്രങ്ങള്‍ ഇനിയും ആക്രമിക്കാനുണ്ടെന്നാണ് ട്രംപ് വ്യക്തമാക്കുന്നത്. ഇപ്പോഴത്തേത് ഒറ്റത്തവണത്തേക്കുള്ള ആക്രമണമാണ് നടത്തിയത്.
"
https://www.facebook.com/Malayalivartha