ഹിമാചല്‍ പ്രദേശില്‍ വിവിധയിടങ്ങളില്‍ മേഘവിസ്‌ഫോടനം...

കനത്ത മഴ.... ഹിമാചല്‍ പ്രദേശില്‍ വിവിധയിടങ്ങളില്‍ മേഘവിസ്‌ഫോടനങ്ങളുണ്ടായതിനെ തുടര്‍ന്ന് മിന്നല്‍ പ്രളയം. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നാല് പേര്‍ മരിച്ചു. 16 പേരെ കാണാതായി. വന്‍ നാശനഷ്ടങ്ങളുണ്ടായതായി സര്‍ക്കാര്‍ .
മൂന്ന് ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ പലഭാഗങ്ങളും വെള്ളത്തിനടിയിലായി. ഗതാഗതം തടസപ്പെട്ടു. പലയിടത്തും കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. മഴക്കെടുതിയില്‍ ഇതുവരെ 23 പേര്‍ മരിച്ചതായി സര്‍ക്കാര്‍ വ്യക്തമാക്കി.
മാണ്ഡി-മണാലി ഹൈവേയിലെ തുരങ്കത്തിനുള്ളില്‍ 80 ഓളം വാഹനങ്ങള്‍ കുടുങ്ങി. ഇതോടെ കുളുവിലേക്കും മാണ്ഡിയിലേക്കും ഉള്ള ഗതാഗതം നിറുത്തിവച്ചു. തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്ന ആളുകള്‍ക്ക് ഭക്ഷണസാധനങ്ങള്‍ എത്തിക്കുന്നുണ്ടെന്ന് അധികൃതര്‍ . 34 പേരെ പുറത്തെത്തിച്ചു
സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഷിംലയില്‍ തിങ്കളാഴ്ച രാവിലെ അഞ്ചുനില കെട്ടിടം തകര്‍ന്നുവീണു. ബിയാസ് നദി കര കവിഞ്ഞതോടെ നിരവധി ആളുകളെ ഒഴിപ്പിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.ഏറ്റവും കൂടുതല്‍ നാശനഷ്ടനുമുണ്ടായത് മാണ്ഡിയിലാണ്. പ്രദേശത്ത് പെട്ടന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ നിരവധി പേരെ കാണാതായതാണ് റിപ്പോര്‍ട്ടുകളുള്ളത്.
https://www.facebook.com/Malayalivartha