പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ഇന്ന് ആരംഭിക്കും...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ഇന്ന് തുടങ്ങും. ബ്രസീലില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനും മറ്റുരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ഊട്ടിയുറപ്പിക്കുന്നതിനുമായാണ് അഞ്ച് രാജ്യങ്ങളിലേക്ക് പോകുന്നത്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ പ്രധാനമന്ത്രിയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ നയതന്ത്രസന്ദര്‍ശനം കൂടിയാണിത്.
ജൂലായ് ഒന്‍പതുവരെ നീളുന്ന യാത്രയില്‍ ഘാന, ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ, അര്‍ജന്റീന, ബ്രസീല്‍, നമീബിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കും. ഘാനയിലാണ് പ്രധാനമന്ത്രി ആദ്യമെത്തുന്നത്. മുപ്പതു വര്‍ഷത്തിനുശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഘാനയിലെത്തുന്നത്. മൂന്ന്, നാല് തീയതികളില്‍ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയിലെത്തും.
26 വര്‍ഷത്തിനുശേഷമുള്ള ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ട്രിനിഡാഡ് സന്ദര്‍ശനമാണിത്. പിന്നീട് അര്‍ജന്റീന സന്ദര്‍ശിക്കും. അഞ്ചുമുതല്‍ എട്ടുവരെയാണ് ബ്രസീല്‍ സന്ദര്‍ശനം. റിയോ ഡി ജനൈറോയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുകയും ചെയ്യും.
"
https://www.facebook.com/Malayalivartha