വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ യുവതി ജീവനൊടുക്കി....

സ്ത്രീധന ബാക്കിയായി തരാനുള്ള ഒരു പവനേ ചൊല്ലിയുള്ള പീഡനം സഹിക്കാനാവാതെ...
സങ്കടംഅടക്കാനാവാതെ.... വിവാഹം കഴിഞ്ഞ് മൂന്ന് ദിവസം മാത്രം, സ്ത്രീധന ബാക്കിയായി തരാനുള്ള ഒരു പവനേ ചൊല്ലിയുള്ള പീഡനം സഹിക്കാനാവാതെ യുവതി ജീവനൊടുക്കി. തമിഴ്‌നാട്ടിലെ ചെന്നൈയിലാണ് സംഭവം.
22കാരിയായ യുവതിയാണ് വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനത്തിന് പിന്നാലെ ജീവനൊടുക്കിയത്. ചെന്നൈയിലെ പൊന്നേരിയിലാണ് ലോകേശ്വരി എന്ന 22 കാരി ജീവനൊടുക്കിയത്. വിവാഹത്തിന്റെ മൂന്നാം ദിവസം ഭര്‍ത്താവിനൊപ്പം സ്വന്തം വീട്ടിലെത്തിയ യുവതി ശുചിമുറിയില്‍ വച്ച് ജീവനൊടുക്കുകയായിരുന്നു. ഗജേന്ദ്രന്‍ എന്നയാളുടെ മകളാണ് ലോകേശ്വരി. അഞ്ച് പവന്‍ സ്വര്‍ണമാണ് ലോകേശ്വരിക്ക് സ്ത്രീധനമായി നല്‍കാന്‍ രക്ഷിതാക്കള്‍ സമ്മതിച്ചത്.
എന്നാല്‍ നാല് പവനും ബൈക്കും നല്‍കിയ ലോകേശ്വരിയുടെ മാതാപിതാക്കള്‍ ഒരു പവന്‍ നല്‍കാനായി സാവകാശം ചോദിച്ചിരുന്നു. വിവാഹ ശേഷം ഭര്‍ത്താവിന്റെ വീട്ടിലെത്തിയ ലോകേശ്വരിക്ക് ഭര്‍തൃ മാതാവും ഭര്‍ത്താവിന്റെ സഹോദരന്റെ ഭാര്യയും 22കാരിയോട് ശേഷിക്കുന്ന സ്വര്‍ണവും എയര്‍ കണ്ടീഷണറും വീട്ടിലേക്കുള്ള സാധനങ്ങളും ആവശ്യപ്പെട്ട് പീഡിപ്പിച്ചതായാണ് ആരോപണമുള്ളത്. ലോകേശ്വരിയുടെ പിതാവിന്റെ പരാതിയില്‍ പൊലീസ് സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.
"
https://www.facebook.com/Malayalivartha