Widgets Magazine 

21
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തീരദേശത്തിന് ആശ്വാസമില്ല: അക്വാന് പിന്നാലെ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകർ...


രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് വലിയ ഭീഷണിയുയർത്തുന്ന രണ്ട് പ്രധാന കുറ്റകൃത്യങ്ങളാണ് അനധികൃത സ്വർണക്കടത്തും കള്ളപ്പണം വെളുപ്പിക്കലും..ഇ ഡി യുടെ ഈ വമ്പൻ റെയ്ഡിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം..?


പാങ്ങപ്പാറ അഭിറാം വധക്കേസ്: പ്രതികളുടെ ആദ്യ മൊഴികൾ തള്ളി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; കൗൺസിലിങ്ങിൽ പുറത്തുവന്നത് ക്രൂരതയുടെ നേർചിത്രം...


ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാതാവ് സാവിത്രി ദേവി (91) അന്തരിച്ചു..വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി വിശ്രമത്തിലായിരുന്നു..


കൊല്ലം ചടയമംഗലത്തെ ജടായു പാറയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി..അമ്പോ വമ്പൻ സർപ്രൈസ് പൊട്ടിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി..ജടായു പാറയും വീണ്ടും ശ്രദ്ധാകേന്ദ്രമായി..

കേരള സര്‍വകലാശാലാ റജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍

02 JULY 2025 06:59 PM IST
മലയാളി വാര്‍ത്ത

കേരള സര്‍വകലാശാലയില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ പങ്കെടുത്ത പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ സര്‍വകലാശാലാ റജിസ്ട്രാര്‍ ഡോ. കെ.എസ്.അനില്‍ കുമാറിനു സസ്‌പെന്‍ഷന്‍. വൈസ് ചാന്‍സലര്‍ ഡോ. മോഹന്‍ കുന്നുമ്മലാണ് റജിസ്ട്രാറെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

റജിസ്ട്രാര്‍ ഗവര്‍ണറോട് അനാദരവു കാട്ടിയെന്നും ബാഹ്യസമ്മര്‍ദങ്ങള്‍ക്കു വഴങ്ങി ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നും അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായും ചടങ്ങിനിടെയുണ്ടായ സംഭവങ്ങളില്‍ റജിസ്ട്രാറുടെ നടപടികളെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും വൈസ് ചാന്‍സലര്‍ ഗവര്‍ണര്‍ക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സീനിയര്‍ ജോയിന്റ് റജിസ്ട്രാര്‍ പി. ഹരികുമാറിന് റജിസ്ട്രാറുടെ ചുമതല നല്‍കി.

ജൂണ്‍ 25ന് സെനറ്റ് ഹാളില്‍ നടന്ന പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വച്ചതില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് പരിപാടി റദ്ദാക്കിയയെന്ന് റജിസ്ട്രാര്‍ സംഘാടകര്‍ക്ക് ഇ–മെയില്‍ അയച്ചു. എന്നാല്‍ അപ്പോഴേക്കും ഗവര്‍ണര്‍ സര്‍വകലാശാലയില്‍ എത്തുകയും പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. സര്‍വകലാശാല ചട്ടങ്ങള്‍ക്കു വിരുദ്ധമായി മതചിഹ്നങ്ങള്‍ പരിപാടിയില്‍ ഉപയോഗിച്ചുവെന്നാണ് റജിസ്ട്രാര്‍ ചൂണ്ടിക്കാട്ടിയത്. തുടര്‍ന്ന് ഇക്കാര്യത്തില്‍ വൈസ് ചാന്‍സലര്‍ റജിസ്ട്രാറോട് വിശദീകരണം തേടിയിരുന്നു. ആദ്യം നല്‍കിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാല്‍ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സസ്‌പെന്‍ഷന്‍.

സര്‍വകലാശാലാ നിയമപ്രകാരം ഹാളില്‍ മതപരമായ പ്രാര്‍ഥനകളും പ്രസംഗങ്ങളും മാത്രമാണ് നിരോധിച്ചിട്ടുള്ളതെന്നും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് നിരോധിക്കാന്‍ സര്‍വകലാശാലാ ചട്ടത്തില്‍ വ്യവസ്ഥ ഇല്ലെന്നും വിസി രാജ്ഭവനു നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. മതചിഹ്നത്തെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങളോ വിശ്വാസയോഗ്യമായ റിപ്പോര്‍ട്ടോ ഇല്ലാതെയാണ് റജിസ്ട്രാര്‍ പ്രവര്‍ത്തിച്ചത്. റജിസ്ട്രാര്‍, സെക്യൂരിറ്റി ഓഫിസര്‍, പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ എന്നിവരുടെ ഒരു റിപ്പോര്‍ട്ടിലും ആരോപിക്കപ്പെട്ട ചിഹ്നം എന്താണെന്നോ, അത് ഏതു മതത്തെ പ്രതിനിധീകരിക്കുന്നുവെന്നോ വ്യക്തമാക്കുന്നില്ല.

വേദിയിലുണ്ടായിരുന്നിട്ടും റജിസ്ട്രാര്‍ക്ക്, താന്‍ അത്തരമൊരു ചിഹ്നം കണ്ടെന്ന് നേരിട്ട് സാക്ഷ്യപ്പെടുത്താന്‍ സാധിച്ചില്ലെന്നും വിസിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ദേശീയഗാനം ആലപിക്കുമ്പോഴും ഗവര്‍ണര്‍ വേദിയിലിരിക്കുമ്പോഴും പരിപാടിക്കുള്ള അനുമതി റദ്ദാക്കിയ റജിസ്ട്രാറുടെ നടപടി ധിക്കാരപരമായിരുന്നു. ഇത് സര്‍വകലാശാലയുടെ വിശ്വാസ്യത ഇല്ലാതാക്കുന്ന നടപടിയാണെന്നും ഗവര്‍ണര്‍ പദവിയോടുള്ള അനാദരവാണെന്നും വിസിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരാറുകളുടെ മുഴുവന്‍ രേഖകളും പുറത്തുവിടണമെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പിണറായി വിജയന്‍  (20 minutes ago)

കെഎസ്ആര്‍ടിസി ബസില്‍ അഞ്ചംഗ സംഘത്തിന്റെ വെള്ളമടി  (36 minutes ago)

കൊല്ലം കോര്‍പ്പറേഷന്‍ പരിധിയില്‍ നാളെ പ്രൊഫഷണല്‍ കോളേജുകള്‍ക്കടക്കം അവധി പ്രഖ്യാപിച്ചു  (2 hours ago)

വാസലിൻ ആള് പുലിയാണ് കേട്ടോ  (2 hours ago)

ഖത്തറിൽ ഗതാഗത നിയമം തെറ്റിച്ചാൽ പണി കിട്ടും ..വേഗത കുറച്ചാലും പിഴ !! കുട്ടികളെ വാഹനത്തില്‍ ഒറ്റക്കിരുത്തിയാൽ 3 വർഷം തടവ്;20,000 ഖത്തര്‍ റിയാല്‍ പിഴ!! ഫോണ്‍ ഉപയോഗിച്ചാല്‍ വാഹനം കണ്ടുകെട്ടും  (3 hours ago)

കൺപോളകൾ തുടിക്കുന്നുവോ? ഇണയേ കാണാൻ അല്ല...! ശീലങ്ങളിലെ മാറ്റമാണ് കാരണം ശ്രദ്ധിച്ചില്ലെങ്കിൽ അപകടം !  (3 hours ago)

കുടലിന്റെ ആരോഗ്യത്തിന് ആദ്യം വേണ്ടത് ആരോഗ്യകരമായ ജീവിത ശൈലി തന്നെയാണ്  (3 hours ago)

കാലിൽ രക്തം കട്ടപിടിക്കുന്നത് പൾമണറി എംബോളിസത്തിന് കാരണമാകും ..ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിച്ചേയ്ക്കാം!!  (3 hours ago)

അരിയിൽ ഷുക്കൂർ വധക്കേസ്: പി. ജയരാജനെ രക്ഷിച്ചത് ആരാണ്? ജയിലറ കണ്ട് പനിച്ചവർ പാട്ടും പാടി പോയി  (3 hours ago)

ഭർത്താവിന്റെ കാമുകിയെ കൊല്ലാൻ കെട്ടുതാലി പണയംവച്ച് 13 ലക്ഷത്തിന്റെ ക്വട്ടേഷൻ ഉറപ്പിച്ചു..! കാമുകിയെ കൊന്നു  (3 hours ago)

തേങ്ങ കൊണ്ട് അഭിരാമിന്റെ തലയോട്ടി അടിച്ചുപിളർത്തി..! കൗൺസിലിംഗിൽ 17 കാരൻ എല്ലാം വിളിച്ച് പറഞ്ഞു..!  (3 hours ago)

രാജകുമാരന്റെ മാപ്പ് പ്രവാസികൾ കൂട്ടത്തോടെ ഇറങ്ങുന്നു..! മലയാളി പ്രവാസിക്ക് സംഭവിച്ചത് ഇങ്ങനെ..!  (3 hours ago)

നടുക്കടലിൽ ചിത!സൗദി കത്തുന്നു; ഘോരയുദ്ധം, ഹൂതികളുടെ അഴിഞ്ഞാട്ടം,ഇറാന്റെ തിരിച്ചടി! കടലിൽ തീമഴ; യുദ്ധഭൂമി  (3 hours ago)

'കള്ളന്മാരെ പിടിച്ചിട്ടേ ഇത്തവണ മല ചവിട്ടൂ'; മാലയിട്ട് അയ്യപ്പനു മുന്നില്‍ എസ്.എച്ച്.ഒയുടെ ശപഥം  (3 hours ago)

ഇറാന്റെ ഒടുക്കത്തെ നീക്കം? കത്തിച്ചാമ്പലാകുമോ സൗദി? സർവതും തകർന്നു! നടുക്കടലിലെ ചതിക്കുഴി!യുദ്ധം കൈവിട്ടു പോകുന്നു  (4 hours ago)

Malayali Vartha Recommends