ചെന്നൈയിലെ കുളത്തില്‍ കാല്‍വഴുതി വീണ് കാണാതായ മലയാളി വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

കാഞ്ചീപുരത്ത് കുളത്തില്‍ കാണാതായ മലയാളി വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. കാഞ്ചിപുരത്ത് കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു മലയാളി വിദ്യാര്‍ത്ഥി. നിലമ്പൂര്‍ സ്വദേശിയായ മുഹമ്മദ് അഷ്മിലിനെയാണ് (20) കാണാതായത്. ഇന്നലെ വൈകുന്നേരം നാലു മണിയോടെയായിരുന്നു സംഭവം. പത്ത് പേരടങ്ങിയ വിദ്യാര്‍ത്ഥി സംഘമാണ് കരിങ്കല്‍ ക്വാറിയോട് ചേര്‍ന്നുളള കുളത്തില്‍ കുളിക്കാനെത്തിയത്.
ചെന്നൈയിലെ ഒരു സ്വകാര്യ കമ്ബനിയില്‍ ഇന്റേണ്‍ഷിപ്പിനെത്തിയതായിരുന്നു വിദ്യാര്‍ത്ഥികള്‍. അഷ്മില്‍ കാല്‍വഴുതി കുളത്തിലേക്ക് വീഴുകയായിരുന്നു. ഇന്നലെ രാത്രി എട്ടുമണിവരെ തെരച്ചില്‍ തുടര്‍ന്നെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ വീണ്ടും തെരച്ചില്‍ ആരംഭിച്ചിരുന്നു കുളത്തിന് 300 അടി താഴ്ചയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
https://www.facebook.com/Malayalivartha