ഡോ. സിസ തോമസിന് കേരള സര്‍വകലാശാല വി സിയുടെ അധിക ചുമതല

ഡിജിറ്റല്‍ സര്‍വകലാശാല വി സി ഡോ. സിസ തോമസിന് കേരള സര്‍വകലാശാലയുടെ വി സിയുടെ അധിക ചുമതല വഹിക്കും. ഈ മാസം എട്ടാം തീയതി വരെയാണ് അധിക ചുമതല നല്‍കിയിരിക്കുന്നത്. കേരള വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സ്വകാര്യ റഷ്യന്‍ സന്ദര്‍ശനത്തിനായി അവധിയെടുത്ത സാഹചര്യത്തിലാണ് അധിക ചുമതല നല്‍കിയത്.
ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഉത്തരവിട്ടു. കേരള സര്‍വകലാശാല രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തുള്ള നടപടിക്ക് ശേഷമാണ് അസാധാരണമായ അവധിയിലേക്ക് മോഹനന്‍ കുന്നുമ്മല്‍ കടക്കുന്നത്. സെനറ്റ് ഹാളിലെ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്ര വിവാദത്തില്‍ സസ്‌പെന്‍ഷനിലായ രജിസ്ട്രാര്‍ക്ക് പിന്തുണയേറുകയാണ്.
സംസ്ഥാനത്തെ മന്ത്രിമാരും കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്കും പുറമെ വിദ്യാര്‍ഥി സംഘടനകളായ എസ്എഫ്‌ഐയും കെഎസ്‌യുവും വി സിക്കെതിരെ രംഗത്തെത്തി. വൈസ് ചാന്‍സലറുടെ നടപടി ഗവര്‍ണ്ണറുടെ ആര്‍.എസ്.എസ് താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ കൂട്ടിച്ചേര്‍ത്തു. എസ്എഫ്‌ഐ ഇന്ന് രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തും. സസ്‌പെന്‍ഷന്‍ നടപടിക്കെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്ന് സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍കുമാര്‍ പറഞ്ഞു. സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്ന കാരണങ്ങള്‍ ശരിയല്ലെന്നും തന്നെ നിയമിച്ചിരിക്കുന്നത് സിന്‍ഡിക്കേറ്റാണ് അതിനനുസൃതമായാണ് സര്‍വകലാശാല രജിസ്ട്രാറായി പ്രവര്‍ത്തിക്കുന്നത്. ഗവര്‍ണറെ അപമാനിച്ചിട്ടില്ല.
താന്‍ ആറ് മണിക്ക് തന്നെ സെനറ്റ് ഹാളിലെ പരിപാടിക്ക് നല്‍കിയ അനുമതി റദ്ദാക്കിയതാണ്. ഇതിന്റെ രേഖകള്‍ തന്റെ കൈവശമുണ്ട്. ഗവര്‍ണര്‍ വേദിയില്‍ എത്തിയ ശേഷമാണ് അനുമതി റദ്ദാക്കിയതെന്ന വി സിയുടെ കണ്ടെത്തല്‍ ശരിയല്ലെന്നും അനില്‍കുമാര്‍ പറഞ്ഞു.അതേസമയം, രജിസ്ട്രാര്‍ ഗവര്‍ണറോട് അനാദരവ് കാട്ടിയതായും ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്ക് വഴിപ്പെട്ട് ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചതായും ബോധ്യപ്പെട്ടതായി വൈസ് ചാന്‍സലര്‍ ഇറക്കിയ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ ആരോപിക്കുന്നു. യൂണിവേഴ്‌സിറ്റി നിയമ പ്രകാരമുള്ള വി സിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് അന്വേഷണ വിധേയമായിട്ടുള്ള സസ്‌പെന്‍ഷന്‍.
https://www.facebook.com/Malayalivartha