കൊല്ലത്ത് കഞ്ചാവുമായി കോണ്‍ഗ്രസ് നേതാവ് പിടിയില്‍

കൊല്ലം കടയ്ക്കലില്‍ 1.5 കിലോ കഞ്ചാവുമായി കോണ്‍ഗ്രസ് നേതാവ് പിടിയില്‍. മങ്കാട് സ്വദേശി സച്ചിനെയാണ് എക്‌സ്സൈസ് സംഘം കഞ്ചാവുമായി പിടികൂടിയത്. ഇയാളില്‍ നിന്ന് ഒന്നര കിലോ കഞ്ചാവ് കണ്ടെത്തി. കോണ്‍ഗ്രസ് കുമ്മിള്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ് സച്ചിന്‍. ചടയമംഗലം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ രാജേഷിന്റെ നേതൃത്വത്തില്‍ കടയ്ക്കല്‍ മാര്‍ക്കറ്റിന് സമീപം നടത്തിയ പരിശോധനയിലാണ് സച്ചിന്‍ പിടിയിലായത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ മറ്റൊരാളില്‍ നിന്ന് കഞ്ചാവ് വാങ്ങുമ്പോഴാണ് ചടയമംഗലം എക്‌സ്സൈസ്സ് സംഘം പ്രതിയെ പിടികൂടിയത്.
കടയ്ക്കല്‍ മാര്‍ക്കറ്റിലും പരിസരപ്രദേശങ്ങളിലും വൈകുന്നേരങ്ങളില്‍ ലഹരി വസ്തുക്കളുടെ കൈമാറ്റവും വില്പനയും നടക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് കോണ്‍ഗ്രസ് നേതാവ് പിടിയിലാകുന്നത്. ലഹരിക്കെതിരെ കോണ്‍ഗ്രസ് നടത്തിയ പരിപാടിയില്‍ സച്ചിന്‍ സജീവമായിരുന്നു പ്രാദേശിക കോണ്‍ഗ്രസ് നേതാവായ സച്ചിന്‍. അന്യ സംസ്ഥാനങ്ങളില്‍ നിന്നും കഞ്ചാവ് എത്തിച്ച് ചെറു പൊതികളിലാക്കി വില്‍പ്പന നടത്തിവരികയായിരുന്നു സച്ചിനെന്നാണ് വിവരം.
ഇയാളുടെ പുതുക്കോടുളള വാടക വീട്ടില്‍ നടത്തിയ പരിശോധനയില്‍ ചെറു പൊതികളിലാക്കി മിഠായി ഭരണികളില്‍ സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തി. ഒരാഴ്ചയായി സച്ചിന്‍ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. സച്ചിന്റെ സംഘത്തിലുള്ളവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കഞ്ചാവെത്തിച്ച് നല്‍കുന്നവരെ അടക്കം നിരീക്ഷിച്ച് വരികയാണെന്നും എക്‌സൈസ് അറിയിച്ചു.
https://www.facebook.com/Malayalivartha