ഐ ബി ഉദ്യോഗസ്ഥന്‍ സുകാന്തിന് ജാമ്യമില്ല... റിമാന്റ് ജൂലൈ 8 വരെനീട്ടി ജയിലിലേക്ക് തിരിച്ചയച്ചു

തലസ്ഥാന രാജ്യാന്തര വിമാനത്താവളത്തിലെ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥ ട്രെയിന്‍ തട്ടി മരിച്ച കേസില്‍ സഹപ്രവര്‍ത്തകനും സുഹൃത്തും കാമുകനുമായിരുന്ന ഐ ബി ഉദ്യോഗസ്ഥന്‍ സുകാന്തിന് ജാമ്യമില്ല.
വിവാഹം കഴിക്കണമെന്ന ഉദ്ദേശ്യമില്ലാത്ത പ്രതി വ്യാജ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭഛിദ്രം നടത്തുകയും പണം തട്ടിയെടുത്ത ശേഷം വിവാഹത്തില്‍ നിന്ന് പിന്മാറിയതിലും വച്ചുള്ള മനോ വേദനയില്‍ സഹപ്രവര്‍ത്തകയെ മരണത്തിലേക്ക് തള്ളി വിട്ടെന്ന ഗുരുതര ആരോപണം നേരിടുന്ന പ്രതിക്ക് നിര്‍ണ്ണായക അന്വേഷണ ഘട്ടത്തില്‍ ജാമ്യം നല്‍കാനാവില്ലെന്ന നിരീക്ഷണത്തോടെ
യാണ് ജാമ്യ ഹര്‍ജി തള്ളിയത്.
തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എല്‍സാ കാതറിന്‍ ജോര്‍ജിന്റേ താണുത്തരവ് മലപ്പുറം ജില്ലയിലെ പൊന്നാനി സ്വദേശി സുകാന്ത് സുരേഷിന്റെ റിമാന്റ് ജൂലൈ 8 വരെനീട്ടി ജയിലിലേക്ക് തിരിച്ചയച്ചു. നേരത്തേ സുകാന്തിനെ ജൂണ്‍ 5 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. . പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്ത് തെളിവ് ശേഖരണത്തിനായാണ് കസ്റ്റഡിയില്‍ വിട്ടത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് മെയ് 26 ന് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.
സുകാന്ത് ഗര്‍ഭഛിദ്രത്തിനായി ആശുപത്രിയിലെത്തിച്ചത് വ്യാജ രേഖകള്‍ തയാറാക്കിയാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
ഇരുവരും വിവാഹിതരായെന്നു തെളിയിക്കുന്ന രേഖകള്‍ വ്യാജമായി തയാറാക്കിയതാണെന്നു പൊലീസ് കണ്ടെത്തി. വ്യാജ വിവാഹ ക്ഷണക്കത്ത് ഉള്‍പ്പടെയാണ് അന്വേഷണം സംഘം കണ്ടെത്തിയത്. കഴിഞ്ഞ ജൂലൈയില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് യുവതി ഗര്‍ഭഛിദ്രം നടത്തിയതെന്ന് തെളിയിക്കുന്ന ചികിത്സാരേഖകള്‍ പൊലീസിന് ലഭിച്ചിരുന്നു.
'കൂടെത്താമസിച്ചിരുന്ന യുവതിയുടെ ആത്മഹത്യയില്‍ ഉത്തരവാദിത്തമില്ലേ?'; സുകാന്തിന്റെ അറസ്റ്റ് തടയാതെ ഹൈക്കോടതി
മൂന്നേകാല്‍ ലക്ഷത്തോളം രൂപയാണ് യുവതിയുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് സുകാന്തിന്റെ അക്കൗണ്ടിലേക്ക് പല തവണയായി മാറ്റിയത്. ഗര്‍ഭഛിദ്രത്തിനു പിന്നാലെ പ്രണയബന്ധത്തില്‍നിന്നു സുകാന്ത് പിന്മാറുകയും ചെയ്തിരുന്നു. വിവാഹത്തിനു താല്‍പര്യമില്ലെന്ന് വ്യക്തമാക്കുന്ന സന്ദേശം യുവതിയുടെ അമ്മയ്ക്കാണ് സുകാന്ത് അയച്ചതെന്നും പൊലീസ് കണ്ടെത്തി. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമായി. ഈ നിരാശയിലാണ് ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.
ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്തിനെതിരെ പീഡനക്കേസ്; തെളിവുണ്ടെന്നു പൊലീസ്
സംഭവത്തില്‍ സുകാന്തിന് എതിരെ ബലാത്സംഗം, ആത്മഹത്യാപ്രേരണ, വഞ്ചന എന്നീ കുറ്റങ്ങളുടെ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തിരുന്നു. പാലക്കാട്, എറണാകുളം, മലപ്പുറം ജില്ലകളില്‍ പൊലീസിന്റെ രണ്ടു സംഘങ്ങള്‍ ഒരാഴ്ചയായി അന്വേഷണം നടത്തിയിട്ടും സുകാന്തിനെ കണ്ടെത്താനായില്ല.
മാര്‍ച്ച് 24ന് ആണ് ചാക്കയിലെ റെയില്‍വേ ട്രാക്കില്‍ യുവതിയെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്. അടുത്ത ദിവസം തന്നെ മകളുടെ മരണത്തിനു കാരണക്കാരന്‍ സുകാന്ത് ആണെന്നാരോപിച്ച് യുവതിയുടെ പിതാവ് പേട്ട പൊലീസില്‍ പരാതി നല്‍കിയെങ്കിലും പൊലീസ് ഇതു കാര്യമായി എടുത്തില്ല. തന്റെ മകളെ സുകാന്ത് സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്തതിന്റെ തെളിവുകള്‍ പിതാവ് സ്വന്തം നിലയ്ക്കു കണ്ടെത്തി ഹാജരാക്കിയതിനൊടുവിലാണ് പൊലീസ് കേസെടുക്കാന്‍ തയാറായത്.
പൊലീസ് പറഞ്ഞത്: ഇന്റലിജന്‍സ് ബ്യൂറോയിലെ പരിശീലന കാലത്താണ് ഇരുവരും അടുപ്പത്തിലായത്. വിവാഹം കഴിക്കാമെന്നു സുകാന്ത് യുവതിക്ക് ഉറപ്പ് നല്‍കിയിരുന്നു. ബന്ധം യുവതിയുടെ വീട്ടില്‍ അറിഞ്ഞതോടെ സുകാന്തുമായുള്ള വിവാഹത്തിന് സമ്മര്‍ദമായി. എന്നാല്‍ ഐഎഎസ് എഴുതി എടുക്കണമെന്നും വിവാഹത്തിന് ഇപ്പോള്‍ പറ്റില്ലെന്നും പറഞ്ഞ് സുകാന്ത് ഒഴിഞ്ഞുമാറുകയായിരുന്നു. ഇതാണ് ആത്മഹത്യയ്ക്കു പ്രേരണയായത്.
https://www.facebook.com/Malayalivartha