പാലക്കാട് സ്‌കൂള്‍ ബസിടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം

അമ്മയുടെ കൈവിട്ട് ഓടി...സ്‌കൂള്‍ ബസിടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം. പാലക്കാട് പട്ടാമ്പി സ്വദേശി കൃഷ്ണകുമാറിന്റെ മകന്‍ ആരവ് ആണ് മരിച്ചത്. വാടാനം കുറുശ്ശി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
കുട്ടിയുടെ അമ്മയുടെ മുന്നില്‍വച്ച് ഇന്നലെ വൈകിട്ടാണ് അപകടം സംഭവിച്ചത്. വൈകുന്നേരം സ്‌കൂളില്‍ നിന്ന് വന്ന കുട്ടി അമ്മയുടെ കൈവിട്ട് ഓടുകയായിരുന്നു. പുറകെ വന്ന മറ്റൊരു സ്‌കൂള്‍ ബസാണ് കുട്ടിയെ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങി.
https://www.facebook.com/Malayalivartha