കോട്ടയം മെഡിക്കല്‍ കോളേജില്‍ പഴയ കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണത് സംബന്ധിച്ച് പരിശോധനകള്‍ നടന്നുവരികയാണെന്ന് ആരോഗ്യ മന്ത്രി

കോട്ടയം മെഡിക്കല്‍ കോളേജില്‍ പഴയ കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണത് സംബന്ധിച്ച് പരിശോധനകള്‍ നടന്നുവരികയാണെന്ന് ആരോഗ്യ മന്ത്രി . പൊളിഞ്ഞുവീണ ഭാഗം ഉപയോഗത്തിലില്ലായിരുന്നു. അടച്ചിട്ടിരുന്ന ശുചിമുറിയുടെ ഭാഗമാണ് തകര്‍ന്ന് വീണത്. കെട്ടിടത്തിന്റെ ബലക്ഷയം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ കിഫ്ബിയിലൂടെ പുതിയ ബ്ലോക്കിന് പണം അനുവദിച്ചിട്ടുണ്ടായിരുന്നു. രോഗികളെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. ബ്ലോക്കിന്റെ പണി പൂര്‍ത്തിയായിട്ടുണ്ട്. അവിടേയ്ക്ക് പൂര്‍ണമായും പ്രവര്‍ത്തനം മാറ്റാന്‍ തീരുമാനമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
കോട്ടയം മെഡിക്കല്‍ കോളേജിലെ 14-ാം വാര്‍ഡിന്റെ അടച്ചിട്ട ശുചിമുറിയുടെ ഭാഗമാണ് ഇടിഞ്ഞുവീണത്. ഉപയോഗിക്കാതിരിക്കുന്ന ഭാഗമാണിത്. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഒരാള്‍ക്ക് രക്ഷാപ്രവര്‍ത്തനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പരിക്കേറ്റിരുന്നു. ഇവരെ ഉടന്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പാക്കി.
"
https://www.facebook.com/Malayalivartha