Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

തത്സുകി പറഞ്ഞത് കിറുകൃത്യം പ്രവചനം അച്ചട്ടായി..! തുടരെ 875 ഭൂചലനങ്ങൾ രാക്ഷസൻ മേഘ ചുഴി

03 JULY 2025 10:43 AM IST
മലയാളി വാര്‍ത്ത


പോർച്ചുഗൽ തീരത്ത് ഞായറാഴ്ച കടലിൽ നിന്ന് വൻ തിരമാല കണക്കെ ഒരു ഭീമാകാരമായ 'റോൾ ക്ലൗഡ്' (Roll Cloud) ആഞ്ഞടിച്ചത് കാഴ്ചക്കാരെ അമ്പരപ്പിച്ചു. അറ്റ്ലാൻ്റിക് സമുദ്രത്തിൽ നിന്ന് തീരത്തേക്ക് പാഞ്ഞടുത്ത ഈ മേഘരൂപം നൂറുകണക്കിന് ആളുകളെ ഞെട്ടിച്ചു. കണ്ടാൽ ഒരു ഭീമാകാരമായ തിരമാല തീരത്തേക്ക് വരുന്നതുപോലെ തോന്നിക്കുന്ന ഈ മേഘരൂപം കണ്ടാൽ ആരും ഭയന്നുപോകും. പിന്നെ സൺബാത്ത് ചെയ്യുകയായിരു്നന സഞ്ചാരികളുടെ അവസ്ഥ പറയേണ്ടതില്ലല്ലോ. സംഭവം സിമ്പിളാണെങ്കിലും, കണ്ടാൽ ഹാര്‍ട്ട് അറ്റാക്ക് വരാൻ ഇതുമതി എന്നൊക്കെയാണ് വീഡിയോ പങ്കുവച്ചുകൊണ്ട് ആളുകൾ കുറിക്കുന്നത്.

ട്യൂബ് ആകൃതിയിലുള്ള ഈ വിചിത്ര മേഘത്തോടൊപ്പം അതിശക്തമായ കാറ്റുമെത്തിയെന്ന് ദൃക്സാക്ഷികൾ പറയുന്നു. 'വോൾക്കഹോളിക്' എന്ന എക്സ് അക്കൗണ്ടാണ് ഈ റോൾ ക്ലൗഡിൻ്റെ വീഡിയോ പങ്കുവെച്ചത്, ഇത് അതിവേഗം ഓൺലൈനിൽ വൈറലായി. യൂറോ ന്യൂസ് റിപ്പോർട്ട് അനുസരിച്ച്, പോർച്ചുഗലിലും പടിഞ്ഞാറൻ യൂറോപ്പിലും അതിതീവ്രമായ ഉഷ്ണതരംഗം അനുഭവപ്പെടുന്നതിനിടെയാണ് ഈ റോൾ ക്ലൗഡ് പ്രത്യക്ഷപ്പെട്ടത്.





റോൾ ക്ലൗഡുകൾ താരതമ്യേന അപൂർവ കാഴ്ചയാണ്. ഉഷ്ണവും വരണ്ടതുമായ കാറ്റ് തണുത്ത കടൽക്കാറ്റുമായി കൂട്ടിമുട്ടുമ്പോളാണ് ഇവ രൂപപ്പെടുന്നത്. ഇത് ആകാശത്തുകൂടി ഉരുണ്ടു നീങ്ങുന്നതായി തോന്നിക്കുന്ന സിലിണ്ടർ ആകൃതിയിലുള്ളതുമായ മേഘത്തെ സൃഷ്ടിക്കുന്നു. സുനാമിക്ക് സമാനമായി തോന്നിക്കുന്ന രൂപം പലപ്പോഴും പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ടെങ്കിലും, ഇത് ഭൂകമ്പവുമായോ സുനാമിയുമായോ ബന്ധപ്പെട്ടതല്ലെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.

2025 ജൂലൈ 5 ഒരു നിർണായക ദിവസമാണ് കാരണം ജപ്പാനിൽ ഒരു വലിയ ദുരന്തമുണ്ടാകുമെന്ന് കോമിക് ബുക്കുകളുടെയും ഗ്രാഫിക് നോവലുകളുടെയും (മാംഗ) എഴുത്തുകാരി പ്രവചിച്ചതിന് ശേഷം ഇപ്പോൾ ജപ്പാനിൽ വലിയ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. 2011ലെ സുനാമിയെക്കുറിച്ച് അവർ മുൻപ് നടത്തിയ പ്രവചനം ചില ആശങ്കകൾ കൂടെ സൃഷ്ടിക്കുന്നു. ഒപ്പം തന്നെ ഈ പ്രവചനം സാമൂഹിക മാധ്യമങ്ങളിലൂടെ അതിവേഗം പ്രചരിക്കുകയാണ്. ശാസ്ത്രജ്ഞരും അധികാരികളും ഇത്തരം പ്രവചനങ്ങൾക്ക് ശാസ്ത്രീയപരമായ അടിസ്ഥാനമില്ലെന്ന് പറയുമ്പോഴും പലരും ഇതിനെ ഗൗരവമായാണ് കാണുന്നത്.





'വതാഷി ഗ മിത മിറായി' എന്ന മാംഗയുടെ രചയിതാവായ റിയോ തത്സുകി എന്ന എഴുത്തുകാരിയാണ് 2011 മാർച്ചിലെ സുനാമിയെക്കുറിച്ച് കൃത്യമായി പ്രവചിച്ചത്. അവരുടെ സ്വപ്ന ജേണലുകളെ അടിസ്ഥാനമാക്കിയുള്ള ഈ മാംഗ 1999ലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. 2011ലെ തോഹോകു ഭൂകമ്പത്തിനും സുനാമിക്കും ശേഷം"2011 മാർച്ചിലെ വലിയ ദുരന്തം" എന്നാണ് പുതിയ മാംഗയുടെ കവർ പേജിൽ എഴുതിയിരുന്നത്. ഇത് അവരെ കൂടുതൽ പ്രശസ്തിയിലേക്ക് എത്തിച്ചു.


2021ൽ പുറത്തിറക്കിയ മാംഗയുടെ മറ്റൊരു പതിപ്പിൽ 2025 ജൂലൈ 5ന് മറ്റൊരു വലിയ ദുരന്തം ഉണ്ടാകുമെന്ന് വെളിപ്പെടുത്തി. ഫിലിപ്പൈൻ കടലിൽ നിന്നുള്ള ശക്തമായ സ്ഫോടനത്തെ തുടർന്ന് 2011 ൽ ഉണ്ടായ സുനാമിയുടെ മൂന്നിരട്ടി ഉയരമുള്ള ഒരു തിരമാല വരുമെന്നാണ് ഇതിൽ കൃത്യമായി വിവരിക്കുന്നത്. എന്നാൽ ഈ പ്രവചന തീയതി അടുക്കുന്നതോടെ വായനക്കാരും മാധ്യമങ്ങളും ഇതിനെ കുറിച്ച് സജീവമായി ചർച്ച ചെയ്യുകയാണ്.

കൂടാതെ ഈ ഭീതി രാജ്യത്തെ വിനോദസഞ്ചാര മേഖലയെയും കാര്യമായി ബാധിച്ചതായും പൊതുജനങ്ങളിൽ ഇത് വലിയ ഉത്കണ്ഠയുണ്ടാക്കിയതുമായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഏറെ പ്രകൃതിദുരന്തങ്ങൾക്ക് സാധ്യതയേറിയ രാജ്യമാണ് ജപ്പാൻ. അതിനാൽ ഭൂകമ്പങ്ങളും സുനാമികളും പതിവായതിനാൽ ഇത്തരം പ്രവചനങ്ങൾ ജനങ്ങളിൽ കൂടുതൽ വേഗത്തിൽ പരിഭ്രാന്തി പരത്താനുള്ള സാധ്യത കൂടുതലാണ്.

 



എന്നാൽ വർധിച്ചുവരുന്ന ഈ പരിഭ്രാന്തിക്കിടയിൽ ജനങ്ങളോട് ശാന്തത പാലിക്കാനാണ് സർക്കാർ ആവശ്യപ്പെട്ടിട്ടുള്ളത്. ജപ്പാൻ കാലാവസ്ഥാ ഏജൻസി ഇത്തരം പ്രവചനങ്ങളെ വിശ്വസനീയമല്ലെന്ന് സോഷ്യൽ മീഡിയയിലൂടെ ആവർത്തിക്കുമ്പോഴും ജനങ്ങൾ ഇത് വിശ്വസിക്കാൻ പാടുപെടുകയാണ്. കൂടാതെ ഈ ഒരു പ്രവചനം കാരണം ജപ്പാന്റെ സമ്പദ്‌വ്യവസ്ഥ ഒന്നടക്കം തകർന്നിരിക്കുകയാണ്. ടൂറിസത്തിൽ ഇടിവ് തുടരുകയാണെങ്കിൽ 560 ബില്യൺ യെൻ നഷ്ടമുണ്ടാകുമെന്ന് നോമുറ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ സാമ്പത്തിക വിദഗ്ദ്ധർ പറഞ്ഞു,.

വിസ അപേക്ഷയിൽ മാറ്റം കൊണ്ടുവന്ന് ജർമനി; പുതിയ നിയമം ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ
ഒരു വിഭാഗം ആളുകൾ ഈ പ്രവചനത്തെ പേടിയോടെയാണ് കാട്ടുന്നതെങ്കിലും മറ്റൊരു വിഭാഗം ആളുകൾ വരുന്നത് വരട്ടെ എന്ന പരിഹാസത്തോടെയാണ് ഈ പ്രവചനത്തെ നേരിടുന്നത്. കൂടാതെ തത്സുകിയുടെ ഉദ്ദേശ്യങ്ങളെ ചോദ്യം ചെയ്യുന്നവരും ഏറെയാണ്. അവൾ പറയുന്നത് ശരിയാണെങ്കിൽ വിശ്വസിക്കും അല്ലെങ്കിൽ അവൾക്ക് ഒരു ഹൈക്ക് നടത്താം എന്നാണ് പറയുന്നത്.
ഹോങ്കോങ്ങിലെ ഗ്രേറ്റർ ബേ എയർലൈൻസ് പോലുള്ള വിമാനക്കമ്പനികൾ ബുക്കിംഗിൽ 30% ഇടിവ് വന്നതിനെ തുടർന്ന് വിമാന സർവീസുകളുടെ എണ്ണം കുറച്ചു. ഏഷ്യയിലെ ഫെങ് ഷൂയി വിദഗ്ദ്ധരും ജൂണിനും ഓഗസ്റ്റിനും ഇടയിൽ ഒരു വലിയ ഭൂകമ്പം പ്രവചിച്ചതും ഈ ഭീതിക്ക് ആക്കം കൂട്ടുന്നുണ്ട്.

 



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (6 minutes ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (13 minutes ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (2 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (2 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (2 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (3 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (3 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (3 hours ago)

വീണ്ടും ഒരുമിച്ച് നിർമൽ ബേബിയും ജെഫിൻ ജോസഫും; വരാനിരിക്കുന്നത് നിരവധി പ്രോജക്ടുകൾ  (3 hours ago)

തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...  (3 hours ago)

ജനപ്രതിനിധികളെ കാണാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടാക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി  (4 hours ago)

TAMILNADU നേഴ്സിനും കുടുംബത്തിനും പരിക്കേറ്റു  (4 hours ago)

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് മറുപടിയുമായി ആരോഗ്യ മന്ത്രി കെ മുരളീധരന്‍  (4 hours ago)

Flydubai-plane യുദ്ധ വിമാനങ്ങളും വളഞ്ഞു  (4 hours ago)

Malayali Vartha Recommends