ഗവർണർ തെമ്മാടിയെന്ന്...!!!! രാജ്ഭവനിലേക്ക് ഇരച്ചെത്തി SFI.!

കേരള സർവകലാശാല രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാറിനെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ പ്രവർത്തകർ. രാജ്ഭവനിലേക്ക് മാർച്ച് നടത്തി. പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
വി.സിയുടെ നടപടിക്ക് പിന്നിൽ ഗവർണറാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. നൂറോളം പ്രവർത്തകർ ചാൻസലർ കൂടിയായ ഗവർണർക്കെതിരെ രൂക്ഷ മുദ്രാവാക്യമുയർത്തി പ്രകടനമായെത്തുകയായിരുന്നു.
രാജ്ഭവൻ ഗേറ്റിൽനിന്ന് നൂറുമീറ്റർ വിട്ടുമാറി റോഡിൽ പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ പ്രവർത്തകർ മറിച്ചിടാൻ നോക്കിയതോടെയാണ് ജലപീരങ്കി പ്രയോഗിച്ചത്. തുടർന്നും പ്രവർത്തകർ പിൻവാങ്ങാതെ വന്നതോടെ, പോലീസ് ബലം പ്രയോഗിച്ചു.
https://www.facebook.com/Malayalivartha