രക്ഷാ പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി

കോട്ടയം മെഡിക്കല്‍ കോളേജിലെ കാലപ്പഴക്കം ചെന്ന കെട്ടിടമാണ് തകര്‍ന്നു വീണത്. അപകട വിവരം അറിഞ്ഞ ഉടന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. അപകട സ്ഥലത്തേക്ക് മണ്ണുമാന്തി യന്ത്രം ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ എത്തിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നു. എങ്കിലും സാധ്യമാകും വേഗത്തില്‍ രാക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പ്രത്യേകം വഴിയുണ്ടാക്കിയ ശേഷമാണ് യന്ത്രങ്ങള്‍ അപകട സ്ഥലത്തേക്ക് എത്തിച്ചത്. അപകടം നടന്ന സമയത്ത് രണ്ട് പേര്‍ക്ക് പരിക്കേറ്റെന്നായിരുന്നു വിവരം. ഒരാളെ കാണില്ലെന്ന് പരാതി വന്നതിന് പിന്നാലെ തെരച്ചില്‍ തുടങ്ങിയെന്നും മന്ത്രി അവകാശപ്പെട്ടു.
68 വര്‍ഷം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നത്. ബലക്ഷയം ചൂണ്ടിക്കാട്ടി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെട്ടിടത്തെ കുറിച്ച് 2013 ല്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 2016ല്‍ എത്തിയ എല്‍ഡിഎഫ് സര്‍ക്കാരാണ് പുതിയ കെട്ടിടം പണിയാന്‍ പണം അനുവദിച്ചത് എന്നും മന്ത്രി പറഞ്ഞു.
ജൂണ്‍ 30 ന് ചേര്‍ന്ന യോഗത്തില്‍ രോഗികളെ പുതിയ കെട്ടിത്തിലേക്ക് മാറ്റാന്‍ തീരുമാനം ആയിരുന്നു. എന്നാല്‍ യോഗതീരുമാനം നടപ്പാക്കിയിരുന്നോ എന്നകാര്യം പരിശോധിക്കുമെന്ന് മന്ത്രി വിഎന്‍ വാസവനും പ്രതികരിച്ചു. ആറ് വാര്‍ഡുകളാണ് പഴയ കെട്ടിടത്തിലുണ്ടായിരുന്നത്. ആ വാര്‍ഡിലെ രോഗികളെ മുഴുവന്‍ പുതിയ വാര്‍ഡിലേക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha