കോട്ടയം മെഡിക്കല്‍ കോളജിലെത്തിയിട്ടും അപകട സ്ഥലം സന്ദര്‍ശിക്കാതെ മുഖ്യമന്ത്രി മടങ്ങി

ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം ഇടിഞ്ഞുവീണ് ഒരാള്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ കോട്ടയം മെഡിക്കല്‍ കോളജിലെത്തി. ആശുപത്രിയിലെത്തിയ മുഖ്യമന്ത്രി അപകടം സ്ഥലം സന്ദര്‍ശിക്കാനോ മാധ്യമങ്ങളെ കാണാനോ തയ്യാറായില്ല. അഞ്ച് മിനിറ്റ് സമയം മാത്രം ചെലവഴിച്ച മുഖ്യമന്ത്രി മടങ്ങി.
മന്ത്രിമാര്‍ പറഞ്ഞതിലപ്പുറം ഒന്നും പറയാനില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. കെട്ടിടം ഇടിഞ്ഞുവീണ സ്ഥലം സന്ദര്‍ശിക്കുമെന്ന് എല്ലാവരും കരുതിയെങ്കിലും അതുണ്ടായില്ല. ആശുപത്രിയില്‍ നിന്ന് മടങ്ങിയ മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. അതേസമയം സംഭവത്തില്‍ സംസ്ഥാന വ്യാപകമായി ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം തുടരുകയാണ്. പലയിടത്തും പൊലീസും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായി.
https://www.facebook.com/Malayalivartha