കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....

ആലപ്പുഴ ഓമനപ്പുഴ എയ്ഞ്ചൽ ജാസ്മിൻ കൊലപാതകത്തിൽ അമ്മയ്ക്കും അമ്മാവനും പങ്ക്. അച്ഛനും അമ്മയും ചേർന്നാണ് മകളെ കൊലപ്പെടുത്തിയതെന്നു പോലീസ് പറഞ്ഞു. പിതാവ് ജോസ്‌മോൻ അടക്കം മൂന്നുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് രാവിലെയാണ് അമ്മയെയും അമ്മാവനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. പിതാവ് ജോസ്‌മോൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുമ്പോൾ കുതറി മാറാൻ ശ്രമിച്ച ജാസ്മിനെ പിടിച്ചു വച്ച് കൊലപ്പെടുത്താൻ സഹായം ചെയ്തത് അമ്മ ജെസിമോൾ ആണെന്നാണ് പോലീസ് പറയുന്നത്. കൊലപാതക വിവരം മറച്ചു വെച്ചതും തെളിവ് നശിപ്പിച്ചതും അമ്മാവൻ അലോഷ്യസും. കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടിയാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ജോസ്‌മോനെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് വെളിപ്പെടുത്തലുണ്ടായത്.
ജാസ്മിൻ നിരന്തരമായി വീട്ടിൽ വഴക്കുണ്ടാക്കും, കഴിഞ്ഞ ദിവസം മുത്തശ്ശനെ തല്ലി. ഇതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ജോസ്‌മോനുമായി വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. മരണം ഉറപ്പിക്കാൻ കഴുത്തിൽ മുറുക്കിയ തോർത്ത് മുണ്ട് സമീപത്തെ പറമ്പിൽ നിന്നും കണ്ടെടുത്തു. മൂന്നുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തി വൈകുന്നേരം കോടതിയിൽ ഹാജരാക്കും. മകളെ കൊന്നതിന് പല കാരണങ്ങളാണ് ഇവർ നിരത്തുന്നത്.
കഴിഞ്ഞ രണ്ടുമാസമായി സ്വന്തം വീട്ടിലാണ് ജാസ്മിനുണ്ടായിരുന്നത്. ഭര്‍ത്താവുമായി വഴക്കിട്ട് ജാസ്മിന്‍ ഇടയ്ക്കിടെ വീട്ടില്‍ വന്നു നില്‍ക്കുന്നത് പതിവായിരുന്നു. ഇത് ജോസ് ചോദ്യം ചെയ്തിരുന്നു. അതേസമയം വീട്ടുകാര്‍ക്ക് കൊലപാതക വിവരം അറിഞ്ഞിട്ടും ഒറ്റരാത്രി മുഴുവൻ മൂടിവയ്ക്കുകയായിരുന്നു. പിറ്റേ ദിവസമാണ് വീട്ടുകാര്‍ മരണ വിവരം പുറത്തറിയിക്കുന്നത്. അപ്പോഴും ആത്മഹത്യയെന്നായിരുന്നു കുടുംബം പറഞ്ഞത്.
എന്നാല്‍ ഡോക്ടര്‍ക്ക് തോന്നിയ സംശയത്തിന്റെ പുറത്ത് പൊലീസിനെ അറിയിക്കുകയായിരുന്നു പിന്നാലെ നടന്ന ചോദ്യം ചെയ്യലില്‍ താന്‍ തനിച്ചാണ് മകളെ കൊലപ്പെടുത്തിയതെന്നും വീട്ടുകാര്‍ക്ക് വിവരം അറിയില്ലെന്നുമായിരുന്നു ജോസ്‌മോന്‍ പറഞ്ഞത്. എന്നാല്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം കൊലപാതകം നടത്തിയത് വീട്ടുകാര്‍ക്ക് മുന്നില്‍ വെച്ചാണെന്ന് ഇയാള്‍ സമ്മതിക്കുകയായിരുന്നു. കൂട്ടത്തിൽ 'അമ്മയുടെയും , അമ്മാവന്റെയും പങ്ക് വ്യക്തമായി.
ഇന്നലെ പുലർച്ചെ ആറരയോടെ വീട്ടുകാരുടെ കരച്ചിൽ കേട്ടാണ് അയൽവാസികൾ മരണവിവരം അറിഞ്ഞത് മകളെ വിളിച്ചിട്ടു ഉണരുന്നില്ലെന്നും എന്ത് സംഭവിച്ചു എന്ന് അറിയില്ലെന്നുമാണ് കുടുംബം ബന്ധുക്കളോടും അയൽക്കാരോടും അറിയിച്ചത് പഞ്ചായത്ത് ഉൾപ്പെടെയുള്ള വീട്ടിലെത്തുമ്പോൾ കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദ്ദേഹം ' തുടർന്ന് ചെട്ടിക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മണ്ണഞ്ചേരി പോലീസ് നടത്തിയ പരിശോധനയിൽ കഴുത്തിലെ പാട് ശ്രദ്ധയോടെയാണ് കൊലപാതകം ആണെന്ന് സംശയം തോന്നിയത് . ജാസ്മിന്‍ അബോധാവസ്ഥയിലായതോടെ ഇവര്‍ മൂവരും വല്ലാതെ പരിഭ്രമിച്ചു. ഇതോടെ അവരോട് ഇവിടെ നിന്ന് മാറി നില്‍ക്കാന്‍ ജോസ്‌മോന്‍ ആവശ്യപ്പെട്ടു.
പിന്നീട് ജാസ്മിനെ സ്വന്തം മുറിയിലേക്ക് ജോസ്‌മോന്‍ എടുത്തുകൊണ്ട് പോകുകയായിരുന്നു. അവിടെ വച്ച് തോര്‍ത്ത് കഴുത്തില്‍ മുറുക്കി ജാസ്മിന്‍ മരിച്ചുവെന്ന് ഉറപ്പുവരുത്തുകയായിരുന്നു. ഒരു ദിവസത്തോളം മൃതദേഹം അതേ മുറിയില്‍ തന്നെ കിടക്കി. പിന്നീട് ജോസ്‌മോന്‍ മകള്‍ക്ക് ഹൃദയാഘാതമുണ്ടായെന്നും മകള്‍ അനങ്ങുന്നില്ലെന്നും ബന്ധുക്കളോടും അയല്‍ക്കാരോടും പറഞ്ഞു.
മൂന്നുവര്‍ഷം മുന്‍പ് വിവാഹിതയായ എയ്ഞ്ചല്‍ ജാസ്മിന്‍, ഭര്‍ത്താവുമായി വഴക്കിട്ട് അഞ്ചുമാസമായി സ്വന്തം വീട്ടിലായിരുന്നു. ഇവിടെ വന്നശേഷം അച്ഛനും അമ്മയുമായും മറ്റു കുടുംബാംഗങ്ങളുമായും വഴിക്കിടുന്നതു പതിവായിരുന്നു. ജോസ്മോന്‍ തടഞ്ഞെങ്കിലും ചൊവ്വാഴ്ച രാത്രി സ്‌കൂട്ടറെടുത്ത് എയ്ഞ്ചല്‍ പുറത്തുപോയി. തിരികെയെത്തിയപ്പോള്‍ എയ്ഞ്ചലും ജോസ്മോനുമായി മല്‍പ്പിടിത്തമുണ്ടായി. ഇതിനിടെ തറയില്‍ വീണ തോര്‍ത്തുപയോഗിച്ച് ജോസ്മോന്‍, എയ്ഞ്ചലിനെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു. ഈ സമയം ജെസിയും കൂടെയുണ്ടായിരുന്നു.
രാത്രിയാണ് കൊലപാതകം നടക്കുന്നത്. തോര്‍ത്തുകൊണ്ട് കഴുത്തുഞെരിച്ചായിരുന്നു കൊലപാതകം. അന്നുരാത്രിതന്നെ മകള്‍ മരിച്ചെന്നു ജോസ്മോനും ജെസിക്കും ഉറപ്പായിരുന്നുവെന്ന് പോലീസ് പറയുന്നു. കൃത്യം നടത്തിയശേഷം എല്ലാവരും കിടന്നുറങ്ങി. യാതൊരു ഭാവമാറ്റവും ഇല്ലാതെ ബുധനാഴ്ച രാവിലെ അയല്‍ക്കാരോട് പെരുമാറുകയും ചെയ്തു. പള്ളിയില്‍ പോകാന്‍ വിളിച്ചപ്പോള്‍ അനക്കമില്ലെന്നും മരിച്ചുകിടക്കുകയാണെന്നും അയല്‍ക്കാരെ രാവിലെ ജോസ്മോന്‍ അറിയിച്ചു. ആളുകള്‍ ഓടിക്കൂടിയപ്പോള്‍ അലമുറയിട്ട് ജോസ്മോനും ഭാര്യ ജെസിയും കരഞ്ഞു.
ജോസ്മോനെക്കുറിച്ച് നാട്ടുകാര്‍ക്ക് നല്ല മതിപ്പായിരുന്നു. പ്രശ്‌നങ്ങള്‍ ഒന്നുമുണ്ടാക്കുന്ന ആളല്ല. അത്യാവശ്യം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. എന്നിട്ടും, 28 വയസ്സുകാരിയായ മകളെ കഴുത്തുഞെരിച്ച് കൊന്നു. സഹികെട്ടാണ് അങ്ങനെ ചെയ്യേണ്ട വന്നതെന്നാണ് ജോസ്മോന്‍ പോലീസിനോടു പറഞ്ഞത്.'വീട്ടില്‍ എല്ലാവരെയും നിരന്തരം ഉപദ്രവിക്കും. എപ്പോഴും വഴക്ക്. പറഞ്ഞാല്‍ അനുസരണയില്ല.
സഹികെട്ട് ചെയ്തുപോയതാ സാറെ.'- ഇതായിരുന്നു പോലീസിന്റെ ചോദ്യംചെയ്യലില്‍ ജോസ്മോന്റെ കുറ്റസമ്മതം. ജാസ്മിന്റെ കൊലപാതക വാര്‍ത്തയറിഞ്ഞപ്പോള്‍ ആരും ആദ്യം വിശ്വസിച്ചില്ല. കാരണം, ആ വീട്ടില്‍നിന്ന് അത്തരമൊരു സംഭവം പ്രതീക്ഷിച്ചിരുന്നില്ല. ജാസ്മിനും ചിരിച്ചുകൊണ്ട് ചുറുചുറുക്കോടെയാണ് നാട്ടുകാരോടും ഇടപഴകിയിരുന്നത്. പക്ഷേ, ഭര്‍ത്താവിന്റെ വീട്ടില്‍ വഴക്കിട്ട് സ്വന്തം വീട്ടിലെത്തിയ ജാസ്മിന്‍ അവരോടും എന്നും വഴക്കുകൂടി. വഴക്കിന്റെ കാരണങ്ങള്‍ ഇപ്പോഴും വ്യക്തമല്ല. ഇതേക്കുറിച്ച് പോലീസ് വിശദമായി അന്വേഷിക്കുകയാണ്.
ആരോടും ദേഷ്യപ്പെടുക പോലും ചെയ്യാത്ത ഫ്രാൻസിസ് എങ്ങനെ സ്വന്തം മകളെ കൊലപ്പെടുത്തുമെന്നാണു നാട്ടുകാർ ചോദിക്കുന്നത്. പകൽ സമയത്ത് ഓട്ടോറിക്ഷ ഓടിച്ചും രാത്രി സെക്യൂരിറ്റി ജോലി ചെയ്തും ഇതിനിടയിലെ ഒഴിവു സമയങ്ങളിൽ ബോട്ടുകളിൽ സഹായിയായി പോയുമാണ് ഫ്രാൻസിസ് കുടുംബം പുലർത്തിയിരുന്നത്. എയ്ഞ്ചൽ ഭർത്താവുമായി പിണങ്ങി വീട്ടിൽ കഴിയുന്നത് സംബന്ധിച്ച തർക്കമായിരിക്കാം കൊലപാതകത്തിൽ കലാശിച്ചതെന്നാണു പ്രദേശവാസികൾ പറയുന്നത്.
ഇതിനിടെ പ്രതി ഫ്രാൻസിസിനെ പൊലീസ് വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിലുടനീളം ശാന്തനായാണ് ഫ്രാൻസിസ് പെരുമാറിയത്. മകൾ ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം സ്ഥിരമായി പുറത്തുപോകുന്നതാണ് തന്നെ പ്രകോപിപ്പിച്ചതെന്നാണ് ആലപ്പുഴയിൽ മകളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ പിതാവ് ഫ്രാൻസിസ് പറയുന്നത്. എയ്ഞ്ചൽ തന്റെ സുഹൃത്തുക്കൾക്കൊപ്പമാണ് രാത്രി പുറത്തേക്ക് പോയിരുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഒരു മണിക്കൂറോളം പുറത്തു ചെലവഴിച്ച ശേഷം മടങ്ങിയെത്തുകയാണ് പതിവെന്നും ഇവർ പറയുന്നു. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷമാണ് എയ്ഞ്ചൽ പുറത്തേക്കു പോയിരുന്നത്. ഇതിനു മുൻപും ഫ്രാൻസിസ് എയ്ഞ്ചലിനെ പലതവണ ഇക്കാര്യത്തിൽ വിലക്കിയിരുന്നുവെന്നാണ് വിവരം.
https://www.facebook.com/Malayalivartha