പ്രതിഷേധങ്ങൾക്ക് ജനാധിപത്യ മാർഗങ്ങൾ ഉണ്ട്; അതും കടന്ന് മന്ത്രിയെ ശാരീരികമായി അപായപ്പെടുത്താൻ ആണ് ശ്രമമെങ്കിൽ പൊതുസമൂഹം അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി

ആരോഗ്യമന്ത്രി വീണാ ജോർജിനെ ശാരീരികമായി ആക്രമിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കഴിഞ്ഞ ദിവസം പത്തനംതിട്ട കുമ്പഴയിലെ വീണാ ജോർജിന്റെ കുടുംബ വീട് ആക്രമിക്കാൻ ശ്രമം നടന്നു. തൊട്ടടുത്ത് ഒരു ക്യാൻസർ രോഗി മരിച്ചു കിടക്കുമ്പോൾ ആണ് യാതൊരു മനുഷ്യത്വവുമില്ലാതെ ശവമഞ്ചവുമേന്തി യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്.
പ്രതിഷേധങ്ങൾക്ക് ജനാധിപത്യ മാർഗങ്ങൾ ഉണ്ട്. അതും കടന്ന് മന്ത്രിയെ ശാരീരികമായി അപായപ്പെടുത്താൻ ആണ് ശ്രമമെങ്കിൽ പൊതുസമൂഹം അനുവദിക്കില്ല. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്നത് ദൗർഭാഗ്യകരമായ സംഭവമാണ്. സംഭവത്തിൽ സർക്കാർ ബിന്ദുവിന്റെ കുടുംബത്തോട് ഒപ്പമാണ്. ആരോഗ്യ മന്ത്രി ബിന്ദുവിന്റെ വീട്ടിലെത്തി ഇക്കാര്യം അറിയിക്കുകയും ചെയ്തു.കുടുംബത്തിന് നിയമപരമായ എല്ലാ സഹായവും സർക്കാർ നൽകും.
അക്രമാസക്തരായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കോൺഗ്രസ്, യു ഡി എഫ് നേതൃത്വം ഇടപ്പെട്ട് നിലയ്ക്ക് നിർത്തണം. ക്രമസമാധാനത്തിൽ ഒന്നാം സ്ഥാനത്തുള്ള കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ഒരു നീക്കവും കേരള സമൂഹം അംഗീകരിക്കില്ലെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha