കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ കെട്ടിടഭാഗം ഇടിഞ്ഞുണ്ടായ അപകടം... മരിച്ച ബിന്ദുവിന്റെ ആശ്രിതര്‍ക്ക് പത്ത് ലക്ഷം ധനസഹായം പ്രഖ്യാപിച്ചു.... ബിന്ദുവിന്റെ മകന് സര്‍ക്കാര്‍ ജോലി നല്‍കും

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടഭാഗം ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ ആശ്രിതര്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രി സഭാ യോഗത്തിലാണ് തീരുമാനമായത്. ബിന്ദുവിന്റെ മകന് സര്‍ക്കാര്‍ ജോലി നല്‍കും. കോട്ടയം ജില്ലാ കലക്ടര്‍ ജോണ്‍ വി സാമുവല്‍ ഐഎഎസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമായത്.
ജൂലൈ 3ന് നടന്ന അപകടത്തില്‍ തലയോലപ്പറമ്പ് ഉമ്മന്‍കുന്ന് മേപ്പത്ത്കുന്നേല്‍ ഡി ബിന്ദു (52) ആണ് മരിച്ചത്. മകളുടെ ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിയതായിരുന്നു ബിന്ദു. ബിന്ദുവിന്റെ വീട് നിര്‍മാണം പൂര്‍ത്തിയാക്കാനായി 12.5 ലക്ഷം രൂപ സര്‍ക്കാര്‍ സഹായം അറിയിച്ചിരുന്നു.
മകളുടെ ചികിത്സാ ചിലവുകള്‍ കണ്ടെത്തുന്നതിലും സര്‍ക്കാര്‍ സഹായം ഉറപ്പ് നല്‍കിയിട്ടുണ്ടായിരുന്നു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് തലയോല പറമ്പിലെ ബിന്ദുവിന്റെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിക്കുകയും എല്ലാ സഹായങ്ങളും ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha