കണ്ണൂരില്‍ സ്വകാര്യ ബസ് ഇടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

കണ്ണൂര്‍ താണയില്‍ സ്വകാര്യ ബസ് ഇടിച്ച് 19കാരനായ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കണ്ണോത്തുംചാല്‍ സ്വദേശി ദേവനന്ദ് ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം ഉണ്ടായത്. ബസിന്റെ മത്സരഓട്ടത്തില്‍ ഒരു ജീവന്‍ കൂടി ആണ് നഷ്ടമായത്. കണ്ണൂര്‍ – കൂത്തുപറമ്പ് റൂട്ടിലോടുന്ന അശ്വതി ബസാണ് വിദ്യാര്‍ഥിയെ ഇടിച്ചിട്ടത്. അമിത വേഗതയില്‍ എത്തിയ ബസ് ദേവനന്ദിന്റെ സ്‌കൂട്ടറിന് പിന്നാലെ ഇടിക്കുകയായിരുന്നു.
ദേവനന്ദിന്റെ ദേഹത്തൂടെയാണ് ബസ് കയറി ഇറങ്ങിയത്. മൃതദേഹം ഇപ്പോള്‍ എകെജി ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് എത്തി അപകടത്തിന്റെ ദൃശ്യങ്ങളടക്കം പരിശോധിച്ച് കേസെടുക്കും. അതേസമയം, സ്വകാര്യ ബസുകളുടെ മരണപാച്ചിലില്‍ അധികൃതരുടെ കര്‍ശന ഇടപെടല്‍ മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.
പേരാമ്പ്രയിലെ അപകടത്തില്‍ വിദ്യാര്‍ഥി മരിച്ച സംഭവത്തിലാണ് ഇടപെടല്‍. ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജു നാഥ് കോഴിക്കോട് റൂറല്‍ എസ്പിക്കും ആര്‍ടിഒക്കും നിര്‍ദേശം നല്‍കി. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha