പൊട്ടിവീണ വൈദ്യുത ലൈനില്‍നിന്ന് ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

പൊട്ടിവീണ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. കുറുവങ്ങാട് മുസ്‌ലിം പള്ളിക്ക് സമീപം ഹിബ മന്‍സിലില്‍ ഫാത്തിമ (65) ആണ് മരിച്ചത്. മരം വീണ് ഇലക്ട്രിക് ലൈന്‍ പൊട്ടി റോഡിലേക്ക് വീണാണ് അപകടമുണ്ടായത്.
വൈകിട്ട് മരത്തിന്റെ കൊമ്പ് ഒടിയുന്ന ശബ്ദം കേട്ട് ഫാത്തിമ പുറത്തിറങ്ങിയപ്പോഴാണ് ലൈനില്‍നിന്ന് ഷോക്കേറ്റത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് ഫാത്തിമയെ ആശുപത്രിയിലെത്തിച്ചത്. ഭര്‍ത്താവ്: ബാവൂട്ടി. മക്കള്‍: ഫൗമില, ഫാസില, ഫമറു, ഫൗസിദ.
https://www.facebook.com/Malayalivartha