പഴയങ്ങാടിയില്‍ കുഞ്ഞുമായി പുഴയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി

പഴയങ്ങാടിയില്‍ സ്‌കൂട്ടറിലെത്തി കുഞ്ഞുമായി പുഴയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. വയലപ്ര സ്വദേശിനി എം.വി.റീമ (30) ആണ് മരിച്ചത്. ഇവരുടെ മൂന്നു വയസ്സുള്ള മകനായി അഗ്‌നിരക്ഷാ സേന തിരച്ചില്‍ തുടരുകയാണ്.
രാത്രി 12.45 ഓടെ വെങ്ങര ചെമ്പല്ലിക്കുണ്ട് പാലത്തിനു മുകളില്‍നിന്നാണ് മകനൊപ്പം റീമ പുഴയിലേക്ക് ചാടിയത്. രാത്രി തന്നെ തിരച്ചില്‍ ആരംഭിച്ചെങ്കിലും ഇരുവരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഇന്ന് രാവിലെ വീണ്ടും തിരച്ചില്‍ നടത്തിയപ്പോഴാണ് റീമയുടെ മൃതദേഹം കണ്ടെത്തിയത്. സ്‌കൂട്ടറിലാണ് റീമ മകനുമായി ചെമ്പല്ലിക്കുണ്ട് പാലത്തില്‍ എത്തിയതെന്നാണ് വിവരം.
https://www.facebook.com/Malayalivartha