100 രൂപയുടെ കള്ളനോട്ട് കേസ് പ്രതിക്ക് 4 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

ബാലരാമപുരത്ത് നിന്നും ഇഷ്ടിക വാങ്ങി 100 രൂപയുടെ 139 കള്ളനോട്ട് മാറിയ കേസില്‍ പ്രതിക്ക് 4 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
നെടുമങ്ങാട് ആനാട് തത്തന്‍കോട് നിവാസി മണികണ്ഠനെയാണ് ശിക്ഷിച്ചത്. തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷന്‍സ് ജഡ്ജി ജി. രാജേഷിന്റേതാണ് ശിക്ഷാ വിധി. ബാലരാമപുരം പോലീസ് ചാര്‍ജ് ചെയ്ത കേസില്‍ പ്രോസിക്യൂഷന് വേണ്ടി അഡീ. പ്രോസിക്യൂട്ടര്‍ കെ എല്‍ . ഹരീഷ് കുമാര്‍ ഹാജരായി.
https://www.facebook.com/Malayalivartha