കുഞ്ഞുമായി ജുവലറിയില്‍ പോയി തിരിച്ചു വീട്ടില്‍ വന്ന യുവതിയുടെ കൂടെ കുഞ്ഞില്ല

രണ്ടുവയസ്സുകാരിയായ കുഞ്ഞുമായി ജുവലറിയില്‍ പോയ അമ്മ തിരിച്ചുവന്നപ്പോള്‍ കൂടെ കുഞ്ഞില്ല. ഗാന്ധിബസാറിലെ ജുവലറിയിലാണ് യുവതി കുട്ടിയേയും കൂട്ടി എത്തിയത്. മകളെ ജുവലറിയില്‍ ്ഇരുത്തി യുവതി സ്വര്‍ണം തിരഞ്ഞെടുക്കാന്‍ തുടങ്ങി. സ്വര്‍ണ്ണം വാങ്ങിയ ശേഷം മകള്‍ കൂടെയുള്ള കാര്യം ഓര്‍ക്കാതെ വീട്ടിലേക്ക് പോകുകയും ചെയ്തു. വീട്ടിലെത്തിയശേഷമാണ് കുട്ടിയെ ജുവലറിയില്‍ നിന്നും കൂട്ടികൊണ്ടുവന്നില്ലയെന്ന കാര്യം മനസിലായത്.
തുടര്‍ന്ന് സമീപത്തെ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ കുട്ടിയാകട്ടെ കുറേ നേരം കഴിഞ്ഞും അമ്മയെ കാണാതായതോടെ ജുവലറിയില്‍ നിന്നിറങ്ങി കരച്ചില്‍ തുടങ്ങി. ഇതുകണ്ട് ഒരു വീട്ടമ്മ കുട്ടിയുടെ അടുത്തെത്തി സമാധാനിപ്പിച്ച് ഭക്ഷണം വാങ്ങിക്കൊടുത്തു.
ഈ സമയം ജുവലറിയിലെത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. കുട്ടിയെ ആ സ്ത്രീ തട്ടിക്കൊണ്ടുപോയതാകാമെന്നും കരുതി. തുടര്‍ന്ന് നഗരത്തില്‍ സ്ത്രീക്കും കുട്ടിയ്ക്കുമായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. എന്നാല്‍ ഈ സ്ത്രീയാകട്ടെ ഭക്ഷണം വാങ്ങി നല്‍കിയ ശേഷം കുട്ടിയെ പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു. ഇതോടെ തെരച്ചില്‍ അവസാനിപ്പിക്കുകയും കുട്ടിയെ മാതാവിന് കൈമാറുകയും ചെയ്തു.
https://www.facebook.com/Malayalivartha