കനത്ത മഴയില്‍ ക്ഷേത്രമതില്‍ ഇടിഞ്ഞുവീണ് ഒരുകുടുംബത്തിലെ ഏഴുപേര്‍ക്ക് ദാരുണാന്ത്യം

കനത്ത മഴയെ തുടര്‍ന്ന് ക്ഷേത്രമതില്‍ ഇടിഞ്ഞുവീണ് ഒരുകുടുംബത്തിലെ ഏഴുപേര്‍ മരിച്ചു. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഹരിഹര്‍ നഗറിലായിരുന്നു സംഭവം. എട്ടുപേരാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ ഒരാള്‍ രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഷബീബുള്‍ (30), റബീബുള്‍ (30), മുത്തു അലി (45), റുബിന (25), ഡോളി (25), റുക്‌സാന (6), ഹസീന (7) എന്നിവരാണ് മരിച്ചത്.
രാവിലെ ഒമ്പതുമണിയോടെയായിരുന്നു അപകടം. ഇന്ന് രാവിലെ ഏഴ് മണി മുതല്‍ കനത്ത മഴയാണ് ഡല്‍ഹിയിലും പരിസരങ്ങളിലും അനുഭവപ്പെടുന്നത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും എട്ടുപേരെയും പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഏഴുപേരും മരിച്ചു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആളിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
പ്ലാസറ്റിക് ഷീറ്റുകള്‍ ഉപയോഗിച്ച് മറച്ചുണ്ടാക്കിയ കുടിലുകളില്‍ താമസിച്ചിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. കനത്ത മഴയ്ക്കിടെ കുടിലുകള്‍ക്ക് മുകളിലേക്ക് ക്ഷേത്രത്തിന്റെ മതില്‍ ഇടിഞ്ഞുവീഴുകയായിരുന്നു. അപകടമുണ്ടായി അരമണിക്കൂറോളം കഴിഞ്ഞാണ് ആളുകള്‍ സംഭവം അറിഞ്ഞത്. ഇതിനുശേഷമായിരുന്നു രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. അതാണ് ദുരന്തത്തിന്റെ ആഘാതം കൂട്ടിയത്. എന്‍ഡിആര്‍എഫും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടമുണ്ടായ സ്ഥലത്തുനിന്നും ആള്‍ക്കാരെ ഒഴിപ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha