കോണ്‍ഗ്രസ് എന്നും മുസ്ലിം ലീഗിന്റെ പുറകെയാണു നടക്കുന്നതെന്ന് വെള്ളാപ്പള്ളി നടേശന്‍

മുസ്ലിം ലീഗ് അവരുടെ രാജ്യം സൃഷ്ടിക്കാനും അതുവഴി എല്ലാവരിലേക്കും ശരീഅത്ത് നിയമം കൊണ്ടുവരാനുമാണു ശ്രമിക്കുന്നതെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എടത്വാ സെയ്ന്റ് അലോഷ്യസ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന എസ്എന്‍ഡിപി യോഗം ശാഖ നേതൃത്വസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് എന്നും മുസ്ലിം ലീഗിന്റെ പുറകെയാണു നടക്കുന്നത്. മുസ്‌ലിം ലീഗ് എന്ന ഊന്നുവടിയില്ലാതെ കോണ്‍ഗ്രസിന് മുന്നോട്ടു പോകാനാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
https://www.facebook.com/Malayalivartha