ടേക്ക് ഓഫിന് മുമ്പ് എമര്‍ജന്‍സി എക്‌സിറ്റ് തുറന്ന് യാത്രക്കാരന്‍

വാരാണസി ലാല്‍ ബഹദൂര്‍ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ടേക്ക് ഓഫിന് തൊട്ടുമുന്‍പ് വിമാനത്തിലെ എമര്‍ജന്‍സി എക്‌സിറ്റ് ഹാന്‍ഡിലിന്റെ കവര്‍ തുറന്ന് യാത്രക്കാരന്‍. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. 7.55ന് ബംഗളൂരുവിലേക്ക് പുറപ്പെടാന്‍ തയ്യാറെടുക്കുകയായിരുന്നു അകാസ എയര്‍ലൈന്‍സിന്റെ വിമാനം. ഇതിനിടെ യാത്രക്കാരനായ ഉത്തര്‍പ്രദേശ് സുല്‍ത്താന്‍പുര്‍ സ്വദേശി അജയ് തിവാരി ഹാന്‍ഡിലിന്റെ കവര്‍ തുറക്കുകയായിരുന്നു. എമര്‍ജന്‍സി എക്‌സിറ്റ് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് അറിയാനായി അബദ്ധത്തില്‍ തുറന്നതാണെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.
സംഭവം ശ്രദ്ധയില്‍പ്പെട്ട ജീവനക്കാരന്‍ ഉടനെ പൈലറ്റിനെ വിവരമറിയിച്ചു. പൈലറ്റ് എയര്‍ട്രാഫിക് കണ്‍ട്രോളിലേക്ക് വിവരം കൈമാറി. വിമാനം ഉടന്‍ റണ്‍വേയില്‍നിന്ന് ഏപ്രണിലേക്ക് മാറ്റി. സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കിയശേഷം ഒരുമണിക്കൂറോളം വൈകിയാണ് വിമാനം പുറപ്പെട്ടത്. 16 അ സീറ്റിലാണ് അജയ് തിവാരി ഇരുന്നത്.
എയര്‍ലൈന്‍സിന്റെ പരാതിയില്‍ അജയ് തിവാരിക്കെതിരെ കേസെടുത്തെന്നും അറസ്റ്റ് രേഖപ്പെടുത്തിയെന്നും പൊലീസ് അറിയിച്ചു. തമിഴ്‌നാട്ടിലെ സിമന്റ് ഫാക്ടറിയില്‍ ബൂംലിഫ്റ്റ് ഓപ്പറേറ്ററാണ് അജയ്. ഇയാളുടെ ആദ്യത്തെ വിമാനയാത്രയായിരുന്നു ഇത്. എമര്‍ജന്‍സി വാതിലിനടുത്തെ സീറ്റാണ് അജയ്ക്ക് ലഭിച്ചത്.
https://www.facebook.com/Malayalivartha