മാങ്കോട് രാധാകൃഷ്ണന്‍ സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി

സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി മാങ്കോട് രാധാകൃഷ്ണനെ തെരഞ്ഞെടുത്തു. ക്ഷണിതാക്കള്‍ അടക്കം 58 അംഗ ജില്ലാ കൗണ്‍സിലില്‍ പതിനാലുപേര്‍ പുതുമുഖങ്ങളാണ്. 57 സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. ബാലവേദിയിലൂടെ പൊതുരംഗത്തെത്തിയ മാങ്കോട് രാധാകൃഷ്ണന്‍ വിദ്യാര്‍ഥി യുവജന നേതാവായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.
എഐവൈഎഫ് ജില്ലാ പ്രസിഡന്റും 12 വര്‍ഷം സിപിഐ നെടുമങ്ങാട് മണ്ഡലം സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. 1994 മുതല്‍ സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗമായി. 2001 മുതല്‍ 2011വരെ നെടുമങ്ങാട് മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭാംഗമായിരുന്നു.
https://www.facebook.com/Malayalivartha