മാധ്യമവിലക്ക് ആവശ്യപ്പെട്ടുള്ള ഹര്‍ജി വിചാരണക്കോടതിയിലേക്ക് തിരിച്ചയച്ച് സുപ്രീംകോടതി

ധര്‍മസ്ഥല വെളിപ്പെടുത്തലില്‍ മാധ്യമവിലക്ക് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി വാദം കേട്ടില്ല. ഹര്‍ജിയില്‍ രണ്ടാഴ്ചക്കകം തീരുമാനമെടുക്കാന്‍ ബംഗളൂരുവിലെ വിചാരണ കോടതിക്ക് നിര്‍ദേശം നല്‍കി. ധര്‍മസ്ഥലയിലെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ ധര്‍മ്മസ്ഥല ട്രസ്റ്റും ട്രസ്റ്റുമായി ബന്ധപ്പെട്ടവരുടെ പേരും ഉപയോഗിക്കരുതെന്ന് കാണിച്ച് നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി വാദം കേള്‍ക്കാതെ വിചാരണ കോടതിയിലേക്ക് തിരിച്ചയച്ചത്.
ഹര്‍ജിയില്‍ രണ്ടാഴ്ചക്കകം ഉചിതമായ തീരുമാനമെടുക്കാന്‍ ജസ്റ്റിസുമാരായ രാജേഷ് ബിന്‍ഡാലും മന്‍മോഹനും അടങ്ങുന്ന ബെഞ്ച് ബംഗളൂരു വിചാരണ കോടതിയോട് നിര്‍ദ്ദേശിച്ചു. മാധ്യമങ്ങളെ വിലക്കല്‍ അപൂര്‍വമായി മാത്രം ഉത്തരവിടുന്നതാണെന്നും ധര്‍മസ്ഥല കേസിന്റെ മെരിറ്റിനെ കുറിച്ച് നിലവില്‍ അഭിപ്രായം പറയുന്നില്ലെന്നും സുപ്രീം കോടതി പറഞ്ഞു. മാധ്യമങ്ങളെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ധര്‍മസ്ഥല ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ഡി ഹര്‍ഷേന്ദ്ര കുമാറാണ് ഹര്‍ജി നല്‍കിയത്. നേരത്തെ ബംഗളൂരു സിറ്റി അഡിഷണല്‍ സെഷന്‍സ് കോടതി മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി 332 മാധ്യമ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. എണ്ണായിരത്തിലധികം വാര്‍ത്താലിങ്കുകള്‍ നീക്കം ചെയ്യാനും ഉത്തരവിട്ടിരുന്നു.
ഈ ഉത്തരവ് കര്‍ണാടക ഹൈക്കോടതി റദ്ദാക്കിയിരുന്നു. അതേസമയം ധര്‍മ്മസ്ഥല സംഘത്തിന് പൊലീസ് സ്‌റ്റേഷന്‍ പദവി നല്‍കി. നിയമക്കുരുക്ക് ഒഴിവാക്കാനാണ് നടപടി. നേരത്തെ മറ്റു പൊലീസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തശേഷം പരാതി പ്രത്യേക അന്വേഷണ സംഘം ഏറ്റെടുക്കുന്ന രീതിയാണ് സ്വീകരിച്ചിരുന്നത്. പൊലീസ് സ്‌റ്റേഷന്‍ പദവി നല്‍കി ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി.
https://www.facebook.com/Malayalivartha