ജനുവരി 7 മുതല്‍ 11 വരെ അരങ്ങേറുന്ന, കലകളുടെ പൂരമായ 64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ നടത്തിപ്പിനായി 19 ഉപസമിതികളടങ്ങുന്ന സംഘാടക സമിതി രൂപീകരിച്ചു

തൃശൂരില്‍ 2026 ജനുവരി 7 മുതല്‍ 11 വരെ അരങ്ങേറുന്ന, കലകളുടെ പൂരമായ 64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ നടത്തിപ്പിനായി 19 ഉപസമിതികളടങ്ങുന്ന സംഘാടക സമിതി രൂപീകരിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി യോഗം ഉദ്ഘാടനം ചെയ്തു.
25-ഓളം വേദികളിലായി 240-ല്‍ പരം ഇനങ്ങളില്‍ 14,000-ത്തിലധികം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. മേളയുടെ സുഗമമായ നടത്തിപ്പിനായി വിപുലമായ സ്വാഗത സംഘമാണ് രൂപീകരിച്ചതെന്ന് മന്ത്രി .സ്‌കൂള്‍ മത്സരങ്ങള്‍ ഒക്ടോബര്‍ 10നുള്ളിലും സബ്ജില്ലാ മത്സരങ്ങള്‍ ഒക്ടോബര്‍ അവസാന വാരത്തിലും, ജില്ലാ മത്സരങ്ങള്‍ നവംബര്‍ 30-നുള്ളിലും പൂര്‍ത്തിയാക്കും.
തുടര്‍ച്ചയായി മൂന്നുവര്‍ഷം വിധി കര്‍ത്താക്കളായി വന്നവരെ ഈ വര്‍ഷം മുതല്‍ ഒഴിവാക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കലോത്സവത്തിന്റെ ഭക്ഷണ വിതരണത്തിന് ആവശ്യമായ പച്ചക്കറികളും മറ്റു വിഭവങ്ങളും ഓരോ വിദ്യാര്‍ഥികളുടെ വീട്ടില്‍ നിന്നു ശേഖരിക്കുന്നതിനെക്കുറിച്ച് ആലോചനയിലുണ്ട്. തൃശൂരിലെ പരമാവധി സ്‌കൂളുകളില്‍ സ്വര്‍ണ കപ്പുമായി യാത്ര നടത്തുന്നതും പരിഗണിക്കുന്നുണ്ട്.
"
https://www.facebook.com/Malayalivartha