ബസ് സ്‌റ്റോപ്പില്‍ നില്‍ക്കുയായിരുന്ന യുവതി വാഹനമിടിച്ച് മരിച്ച സംഭവം; 48 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് കോടതി

ബസ് സ്‌റ്റോപ്പില്‍ നില്‍ക്കുയായിരുന്ന യുവതി നിയന്ത്രണം വിട്ട വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ പിഴയും നഷ്ടപരിഹാരവും ശിക്ഷ വിധിച്ച് ദുബൈ കോടതി. 10,000 ദിര്‍ഹം പിഴ അടയ്ക്കാനും ആറ് മാസത്തേക്ക് പ്രതിയുടെ ലൈസന്‍സ് റദ്ദാക്കാനും കോടതി ഉത്തരവിട്ടു. യുവതിയുടെ കുടുംബത്തിന് 2 ലക്ഷം ദിര്‍ഹം (48 ലക്ഷം രൂപ)നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
വഴിയരികിലെ ബസ് സ്‌റ്റോപ്പില്‍ നില്‍ക്കുയായിരുന്ന സ്ത്രീയെ അമിത വേഗത്തില്‍ എത്തിയ വാഹനം ഇടിച്ചു തെറിപ്പിക്കുക ആയിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. പിന്നീട് ഏഷ്യക്കാരാനായ ഡ്രൈവറെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. അന്വേഷണത്തില്‍ ബ്രേക്കിന് പകരം ഡ്രൈവര്‍ ആക്‌സിലറേറ്റര്‍ അമര്‍ത്തിയതാണ് അപകട കാരണമെന്ന് പൊലീസ് കണ്ടെത്തി.
ഈ കേസില്‍ ക്രിമിനല്‍ കോടതി ഡ്രൈവര്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയിരിക്കുന്നു. പിന്നീട് യുവതിയുടെ കുടുംബം ദുബൈ സിവില്‍ കോടതിയെ സമീപിച്ചു. കൊല്ലപ്പെട്ട യുവതി ആയിരുന്നു കുടുംബത്തിന്റെ ഏക ആശ്രയമെന്നും നഷ്ടപരിഹാരം വേണമെന്നും അവര്‍ കോടതിയില്‍ ആവശ്യം ഉന്നയിച്ചു. കേസില്‍ വിശദമായ വാദം കേട്ട കോടതി കുടുംബത്തിന് ഉണ്ടായ നഷ്ടത്തിന് പരിഹാരമായി 2 ലക്ഷം ദിര്‍ഹം നല്‍കാന്‍ വിധി പറയുക ആയിരുന്നു.
https://www.facebook.com/Malayalivartha