ഹജ്ജ് തീര്‍ഥാടകരെ തെരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് ബുധനാഴ്ച നടക്കുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി

ഹജ്ജ് തീര്‍ഥാടകരെ തെരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് ബുധനാഴ്ച നടക്കുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിച്ചു. മുംബൈയിലെ ഹജ്ജ് കമ്മിറ്റി ആസ്ഥാനത്ത് രാവിലെ 11.30 മുതലാണ് നറുക്കെടുപ്പ്.
വെബ്‌സൈറ്റില്‍ നറുക്കെടുപ്പ് ലൈവ് കാണാന്‍ കഴിയും. തെരഞ്ഞെടുക്കപ്പെട്ടവരുടെയും കാത്തിരിപ്പുപട്ടികയില്‍ ഉള്‍പ്പെട്ടവരുടെയും കവര്‍ നമ്പറുകള്‍ ഹജ്ജ് കമ്മിറ്റി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. മുഖ്യ അപേക്ഷകന്റെ അപേക്ഷയില്‍ രേഖപ്പെടുത്തിയ മൊബൈല്‍ നമ്പറിലേക്ക് എസ്.എം.എസായും വിവരം ലഭ്യമാകും.
ഹജ്ജിന് അപേക്ഷിക്കാനുള്ള സമയപരിധി ആഗസ്റ്റ് ഏഴിനാണ് അവസാനിച്ചത്. സൂക്ഷ്മപരിശോധനകള്‍ പൂര്‍ത്തിയായപ്പോള്‍ മൊത്തം 27,123 അപേക്ഷകരാണ് കേരളത്തില്‍നിന്നുള്ളത്. ഇതില്‍ 16,086 പേര്‍ സ്ത്രീകളാണ്.
ഇന്ത്യയില്‍ മൊത്തം 1,94,616 അപേക്ഷകരാണുള്ളത്. 65നു മുകളില്‍ പ്രായമുള്ളവര്‍, പുരുഷ തീര്‍ഥാടകര്‍ കൂടെയില്ലാത്ത വനിത അപേക്ഷകര്‍ (ലേഡീസ് വിത്തൗട്ട് മെഹ്‌റം), കഴിഞ്ഞ തവണ അപേക്ഷിച്ച് കാത്തിരിപ്പുപട്ടികയില്‍ ഉള്‍പ്പെട്ട് അവസരം ലഭിക്കാത്തവര്‍ എന്നിവരെ നറുക്കെടുപ്പില്ലാതെ പരിഗണിക്കുന്നതാണ്.
"
https://www.facebook.com/Malayalivartha