ഓഹി വിപണിയില്‍ കുതിപ്പ്.... 1,100 പോയന്റ് നേട്ടത്തില്‍ സെന്‍സെക്സ്

കുതിച്ച് വിപണി. ഇന്ന് വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് ആയിരം പോയന്റിലധികം നേട്ടമുണ്ടാക്കി. നിഫ്റ്റിയാകട്ടെ 350 പോയന്‍് ഉയരുകയും ചെയ്തു.
1,100 പോയന്റ് നേട്ടത്തില്‍ സെന്‍സെക്സ് 81,65 പോയന്റിലും നിഫ്റ്റി 350 പോയന്റ് ഉയര്‍ന്ന് 24,900 നിലവാരത്തിലുമാണ് വ്യാപാരം നടക്കുന്നത്.
യു.എസുമായുള്ള വ്യാപാര സംഘര്‍ഷങ്ങള്‍ക്കിടെ രാജ്യത്തെ വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിന് വ്യാപകമായി നികുതി പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനുള്ള സര്‍ക്കാര്‍ പദ്ധതി വിപണിക്ക് തുണയായി.
പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്രദിന പ്രസംഗത്തിനിടെയാണ് ജി.എസ്.ടി പരിഷ്‌കരണം പ്രഖ്യാപിച്ചത്. ചെറിയ പെട്രോള്‍, ഡീസല്‍ കാറുകളുടെ ജി.എസ്.ടി 18 ശതമാനമായി കുറയ്ക്കുന്നതോടൊപ്പം ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സുകളുടെ പ്രീമിയത്തിന്മേല്‍ ഈടാക്കുന്ന ജിഎസ്ടി വേണ്ടെന്നുവെയ്ക്കുകയോ അഞ്ച് ശതമാനമായി കുറയ്ക്കുകയോ ചെയ്തേക്കാമെന്നും സൂചനകളുണ്ട്.
https://www.facebook.com/Malayalivartha