പ്രതീക്ഷയോടെ കര്‍ഷകര്‍; മാസങ്ങള്‍ക്കു ശേഷം റബര്‍ വില വീണ്ടും ഉയരുന്നു

കര്‍ഷകര്‍ക്കെല്ലാം പ്രതീക്ഷയേകി റബര്‍ വില ഉയരുന്നു. മാസങ്ങള്‍ക്കുശേഷം വില വീണ്ടും മൂന്നക്കത്തിലെത്തി. ക്രൂഡ് ഓയില്‍ വില കൂടിയതോടെ ആഗോള വിപണിയില്‍ റബര്‍ വില ഉയര്‍ന്നു. കേരളത്തിലും ഇതിന്റെ ചലനം അനുഭവപ്പെട്ടതോടെ ബുധനാഴ്ച ആര്‍.എസ്.എസ് നാല് ഗ്രേഡ് റബറിന് 107 രൂപയായി വില. അഞ്ചാം ഗ്രേഡിന് 105 രൂപയാണ് റബര്‍ ബോര്‍ഡ് വില. ചൊവ്വാഴ്ച നാലാം ഗ്രേഡിന്റെ വില 108 രൂപവരെയായിരുന്നു.
ഫെബ്രുവരി ആദ്യം ആര്‍.എസ്.എസ്‌നാലിന് 91ഉം അഞ്ചിന് 87ഉം രൂപ വരെയായി കുറഞ്ഞിരുന്നു. റബര്‍ ബോര്‍ഡ് നിശ്ചയിച്ച ഈ വിലയെക്കാള്‍ കുറഞ്ഞനിരക്കിലാണ് വ്യാപാരികള്‍ കര്‍ഷകരില്‍നിന്ന് റബര്‍ വാങ്ങുന്നതെന്നതിനാല്‍ കര്‍ഷകര്‍ക്ക് 85 രൂപവരെ മാത്രമാണ് ലഭിച്ചിരുന്നത്. പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞവിലയിലേക്ക് റബര്‍ കൂപ്പുകുത്തിയതോടെ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലായിരുന്നു. പലരും ടാപ്പിങ് നിര്‍ത്തിയിരുന്നു. വേനല്‍ കടുത്തതോടെ ഇപ്പോള്‍ ഭൂരിപക്ഷം ഭാഗങ്ങളിലും ടാപ്പിങ് നടക്കുന്നില്ല. അതിനാല്‍, മാസങ്ങള്‍നീണ്ട കടുത്ത പ്രതിസന്ധിക്കിടെ വില ഉയര്‍ന്നു തുടങ്ങിയെങ്കിലും വിറ്റഴിക്കാന്‍ റബറില്ലെന്നതാണ് സ്ഥിതി. ചെലവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇപ്പോഴത്തെ വിലയും ഒട്ടും പര്യാപ്തമല്ലെന്ന് കര്‍ഷകര്‍ പറയുന്നു. ബാങ്കോക്, ടോക്യോ വിപണികളില്‍ റബര്‍ വില ഗണ്യമായി കൂടിയിട്ടുണ്ട്. തായ്‌ലന്‍ഡും ഇന്തോനേഷ്യയും മലേഷ്യയും ചേര്‍ന്നു കയറ്റുമതി പരിമിതപ്പെടുത്തിയതും റബര്‍ ഉല്‍പാദനം പല മേഖലകളിലും കുറഞ്ഞതും വില കയറുന്നതിന് അനുകൂല ഘടകങ്ങളായി. ചൈന, സിംഗപ്പൂര്‍ വിപണികളിലും ഉണര്‍വുണ്ട്.
ക്രൂഡ് ഓയിലിന്റെ വില വര്‍ധിച്ചതോടെ സിന്തറ്റിക് റബറിന്റെ ഉല്‍പാദനം കുറഞ്ഞത് അന്താരാഷ്ട്ര വിപണിയില്‍ സ്വാഭാവിക റബറിന് ഡിമാന്‍ഡ് വര്‍ധിപ്പിച്ചിരിക്കുകയുമാണ്. മൂന്നാഴ്ചയായി എണ്ണ വില ക്രമമായി വില കയറുകയാണ്. ഇതിന്റെ ചുവടുപിടിച്ചാണ് പതുക്കെ റബര്‍ വിലയും വര്‍ധിക്കുന്നത്.
ഇതിനിടെ, റബര്‍ കര്‍ഷകരെ സഹായിക്കാനായി വില സ്ഥിരതാ നിധിയിലേക്ക് 500 കോടി അനുവദിക്കാനാവില്‌ളെന്ന കേന്ദ്ര ധനസഹമന്ത്രിയുടെ പ്രഖ്യാപനം ഇരുട്ടടിയായി. നിലവിലുള്ള പദ്ധതി പ്രകാരം ഇതിനു വ്യവസ്ഥയില്‌ളെന്ന് ലോക്‌സഭയിലാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്. റബറിന് 150 രൂപ വില ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച വില സ്ഥിരതാ പദ്ധതിയിലേക്ക് കേരളം നീക്കിവെച്ച 500 കോടിക്കൊപ്പം കേന്ദ്രവും 500 കോടി നല്‍കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു വരികയായിരുന്നു. ഇത് തള്ളിയത് വിലസ്ഥിരതാ പദ്ധതിക്കും തിരിച്ചടിയാകും.
വില സ്ഥിരതാ പദ്ധതിയില്‍നിന്നുള്ള തുക വിതരണത്തിനുവേഗം വന്നതും കര്‍ഷകര്‍ക്ക് ആശ്വാസമാകുന്നുണ്ട്. പണം ലഭിച്ചു തുടങ്ങിയതോടെ കര്‍ഷകര്‍ ബില്ലുകള്‍ സമര്‍പ്പിക്കുന്നതിനും വേഗം കൂട്ടിയിട്ടുണ്ട്. കഴിഞ്ഞദിവസംവരെ 300 കോടിയുടെ ബില്ലുകളാണ് ലഭിച്ചിരിക്കുന്നത്. ഇതില്‍ 193 കോടിയുടെ രൂപ കര്‍ഷകര്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്. ബാക്കി ബില്ലുകളുടെ പരിശോധന റബര്‍ ബോര്‍ഡ് നടത്തിവരികയാണ്. ഇതുപൂര്‍ത്തിയായാലുടന്‍ തുക വിതരണം ചെയ്യും. ഫെബ്രുവരി 15വരെ വില്‍പന നടത്തിയ ബില്ലുകളാണ് കര്‍ഷകര്‍ സമര്‍പ്പിച്ചിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha