ഇന്ത്യയുടെ ആറാമത്തെ ഗതിനിര്‍ണയ ഉപഗ്രഹം ഇന്ന് വിക്ഷേപിക്കും

ഇന്ത്യയുടെ ആറാമത്തെ ഗതിനിര്‍ണയ ഉപഗ്രഹം ഐആര്‍എന്‍എസ്എസ്-1 എഫ് വ്യാഴാഴ്ച വൈകുന്നേരം നാലിനു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സ്റ്റേഷനില്‍നിന്നു വിക്ഷേപിക്കും. പിഎസ്എല്‍വി റോക്കറ്റ് ഉപയോഗിച്ചുള്ള 34-ാമത്തെ വിക്ഷേപണമാണിത്.
അമേരിക്കയുടെ ഗതിനിര്‍ണയ സംവിധാനം ഗ്ലോബല്‍ പൊസിഷനിംഗ് സംവിധാനത്തിനു(ജിപിഎസ്) സമാനമാണ് ഇന്ത്യന്‍ റീജണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം (ഐആര്‍എന്‍എസ്എസ്). 2013 ജൂലൈ ഒന്നിനാണ് ഈ ശ്രേണിയിലെ ആദ്യ ഉപഗ്രഹം വിക്ഷേപിച്ചത്. അടുത്ത ഉപഗ്രഹം വൈകാതെ വിക്ഷേപിക്കുമെന്ന് ഇസ്രോ(ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍) വൃത്തങ്ങള്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha