പോലീസ് സംഘം വീട്ടില്‍കേറി ഭീഷണിപ്പെടുത്തി: വീട്ടമ്മ ജീവനൊടുക്കി

പോലീസ് അര്‍ദ്ധരാത്രി വീട്ടില്‍ കയറി കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനെ തുടര്‍ന്ന് വീട്ടമ്മ ജീവനൊടുക്കി. കൊല്ലം കിളികൊല്ലൂര്‍ സ്വദേശിനി അനിതയാണ് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയത്. കുത്തുകേസില്‍ പെട്ട മകനെ കാണച്ചുതരണം എന്നാവശ്യപ്പെട്ടാണ് അര്‍ദ്ധരാത്രി പോലീസ് വീട്ടിലെത്തിയത്.
രാത്രി പന്ത്രണ്ടുമണിക്ക് ശേഷം വീട്ടിലെത്തിയ പോലീസ് സംഘം അനിതയോട് മകനെ കാണിച്ച് തരണമെന്നും അതിനായി കൂടെ വരണമെന്നും പറഞ്ഞു. മൊബൈല്‍ ഫോണും വീട്ടില്‍ ഉണ്ടായിരുന്ന ബൈക്കും പോലീസ് കൊണ്ടുപോയി. ഇതിനെ തുടര്‍ന്നാണ് തന്റെ മകള്‍ ആത്മഹത്യ ചെയ്തതെന്ന് പോലീസ് അതിക്രമത്തിന് സാക്ഷിയായിരുന്ന അനിതയുടെ പിതാവ് ഗോപാലകൃഷ്ണന്‍ ആരോപിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha