എറണാകുളം ജനറല്‍ ആശുപത്രിയില്‍ അര്‍ദ്ധനഗ്‌നനായി എത്തിയ യുവാവ് റിസപ്ഷന്‍ അടിച്ചു തകര്‍ത്തു

എറണാകുളം ജനറല്‍ ആശുപത്രിയിലാണ് യുവാവിന്റെ നാടകീയ പരാക്രമം. അര്‍ദ്ധനഗ്‌നനായി എത്തിയ യുവാവ് ആശുപത്രിക്ക് അകത്തേക്ക് ഓടിക്കയറി റിസപ്ഷനിലെ ഇലക്ട്രോണിക് ഉപകരണങ്ങളും പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ചില്ലും യുവാവ് അടിച്ചു തകര്‍ത്തു. അര്‍ദ്ധനഗ്‌നനായ യുവാവിന്റെ പെരുമാറ്റം ലഹരി ഉപയോഗിച്ചിട്ടാണെന്നാണ് ആശുപത്രി ജീവനക്കാര്‍ വ്യക്തമാക്കിയത്. ബഹളം വച്ച യുവാവിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല.
'എനിക്കൊരു 500 രൂപ വേണമെന്നും ഷര്‍ട്ട് വാങ്ങണമെന്നും പറഞ്ഞ് യുവാവ് ബഹളം വയ്ക്കുകയായിരുന്നു.പിന്നീട് ഒരു വനിതാ ജീവനക്കാരി പണം നല്‍കാമെന്ന് പറഞ്ഞ് യുവാവിനെ അനുനയിപ്പിക്കുകയായിരുന്നു. ഞായറാഴ്ചയായിട്ടും രോഗികളുടെ തിരക്കുണ്ടായിരുന്ന ആശുപത്രിയില്‍ ഈ സംഭവം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി യുവാവിനെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.
https://www.facebook.com/Malayalivartha