യുവാവിനെ കൊന്നത് റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥി, യൂത്ത് കോണ്‍ഗ്രസ് നേതാവടക്കം ഒരേസമയം പ്രണയിച്ചത് മൂന്ന് പേര്‍

അയ്യന്തോള്‍ പഞ്ചിക്കലിലെ ഫഌറ്റില്‍ കൊല്ലപ്പെട്ട ഷൊര്‍ണൂര്‍ സ്വദേശി സതീശനെ മര്‍ദിച്ചതു 'വെറുതെയല്ല ഭാര്യ' എന്ന ചാനല്‍ റിയാലിറ്റി ഷോയിലെ മത്സരാര്‍ഥിയായ ശാശ്വതി. താന്‍ മദ്യ ലഹരിയിലാണ് ഇത് ചെയ്തതെന്നാണ് ശാശ്വതിയുടെ മൊഴി.കേസിലെ പ്രതിയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ റഷീദക്കം മൂന്നുപേരുമായി ഒരേസമയം യുവതിക്കുണ്ടായിരുന്ന ബന്ധമാണു കൊലപാതകത്തിലേക്കു നയിച്ചത്.
സംഭവദിവസം താന്‍ കഴിച്ച ബിയറില്‍ ആരോ മദ്യം കലര്‍ത്തിയിരുന്നെന്നും അതിന്റെ ലഹരിയിലാണു സതീശനെ മര്‍ദിച്ചതെന്നും ശാശ്വതി പോലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് അഞ്ചുവയസുകാരിയായ മകളുള്ള ശാശ്വതി വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ യൂത്ത് കോണ്‍ഗ്രസ് പുതുക്കാട് മണ്ഡലം പ്രസിഡന്റ് റഷീദിനൊപ്പമായിരുന്നു താമസം.
എന്നാല്‍ ഇതിനിടയില്‍ റഷീദ് അറിയാതെ കൊല്ലപ്പെട്ട സതീശനോടും രണ്ടാംപ്രതി കൊടകര വാസുപുരം സ്വദേശി മാങ്ങാറി വീട്ടില്‍ കൃഷ്ണപ്രസാദു(32)മായും ശാശ്വതിക്കു വഴിവിട്ട ബന്ധങ്ങളുണ്ടായിരുന്നു. കൊലപാതകം നടന്ന ഫഌറ്റില്‍ ഇടയ്ക്കിടെ ഇവര്‍ ഒത്തുകൂടാറുണ്ടായിരുന്നു.
സംഭവദിവസം സതീശന്‍ താനും ശാശ്വതിയും തമ്മിലുള്ള ബന്ധം റഷീദിനോടു വെളിപ്പെടുത്തിയതാണു കൊലപാതകത്തില്‍ കലാശിച്ചത്. റഷീദ് ഇക്കാര്യം ശാശ്വതിയോടു ചോദിച്ചപ്പോള്‍ നിഷേധിച്ച ശാശ്വതി ഇല്ലാത്ത കാര്യം പറഞ്ഞുണ്ടാക്കരുതെന്നു പറഞ്ഞു സതീശനെ മര്‍ദിക്കുകയായിരുന്നു.
കോപമടങ്ങാതെ മൂന്നുദിവസം ഫഌറ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചുവെന്നാണ് ശാശ്വതിയുടെ മൊഴി. ബാത്ത്‌റൂമില്‍ തുണികള്‍ അലക്കാന്‍ ഉപയോഗിച്ച കല്ലുകൊണ്ടു സതീശന്റെ മുതുകത്ത് ആഞ്ഞടിച്ചതാണ് മരണത്തിന് കാരണമായത്. ശരീരം ചതഞ്ഞു രക്തം കട്ടപിടിച്ചാണ് മരണം സംഭവിച്ചതെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമായിരുന്നു.
ശാശ്വതി മദ്യത്തിനും ലഹരിമരുന്നിനും അടിമയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. റഷീദിന്റെ സുഹൃത്തായ മുന്‍ കെ.പി.സി.സി. സെക്രട്ടറിയും പ്രതിയായേക്കും. സതീശനെ ഫഌറ്റില്‍ അവശനാക്കി കെട്ടിയിട്ടിരുന്ന സമയത്ത് കോണ്‍ഗ്രസ് നേതാവ് അവിടെ ചെന്നിരുന്നു എന്നാണു സൂചന. ശാശ്വതിയുടെ മൊഴിയില്‍നിന്നാണ് ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് കിട്ടിയത്.
നെടുമ്പാശേരി വിമാനത്താവളത്തിലേക്കു ജൂവലറിയിലേക്കു കൊണ്ടുപോയ ആഭരണങ്ങള്‍ തട്ടിയെടുത്ത കേസിലെ പ്രതിയാണ് റഷീദ്. ഈ കേസിന്റെ വിചാരണസമയത്ത് റഷീദ് പാര്‍ട്ടി ബ്ലോക്ക് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സ്വഭാവദൂഷ്യത്തെത്തുടര്‍ന്നു റഷീദിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയിരുന്നെങ്കിലും മൂന്നുനാലു വര്‍ഷമായി കേസുകളില്‍ ഉള്‍പ്പെടാത്തത് കണക്കിലെടുത്തു തിരിച്ചെടുക്കുകയായിരുന്നു. കെ.പി.സി.സി. സെക്രട്ടറിയാണ് അതിനുവേണ്ട ഒത്താശകള്‍ ചെയ്തുകൊടുത്തത്. ഇയാളുടെയും ജില്ലയിലെ ഒരു എം.എല്‍.എയുടെയും ഗുണ്ടയാണ് റഷീദ് എന്നാണ് പറയപ്പെടുന്നത്.
കുഴല്‍പ്പണം, നോട്ട് തട്ടിപ്പ് കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി കോടാലി ശ്രീധരന്റെ വലംകൈ ആയിരുന്നു റഷീദെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. കേരളം തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലെല്ലാം ഗുണ്ടാ ബന്ധങ്ങളും ഇയാള്‍ക്കുണ്ട്. മുന്‍ ഭര്‍ത്താവിന് കുട്ടിയെ കൈമാറുന്നതിനിടയിലാണ് ശാശ്വതി പോലീസ് പിടിയിലാകുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha