പ്രവാചകനെതിരെ അധിക്ഷേപം; പ്രതിഷേധങ്ങളെ തുടര്‍ന്ന് മാതൃഭൂമി ഖേദം പ്രകടിപ്പിച്ചു

മാതൃഭൂമി കോഴിക്കോട്, തൃശൂര് എഡിഷനുകളില് പ്രസിദ്ധീകരിച്ച പത്രത്തിന്റെ നഗരം പേജിലാണ് പ്രവാചകനെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളടങ്ങിയ പോസ്റ്റ് നല്‍കിയത്. എന്നാല്‍ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് മാതൃഭൂമി ഇപേപ്പര്‍ പതിപ്പ് പിന്‍വലിച്ചിരുന്നു. മുസ്ലീം വ്യക്തിനിയമത്തില്‍ സ്ത്രീകള്‍ക്ക് വിവേചനമെന്ന ജസ്റ്റീസ് കമാല്‍ പാഷയുടെ അഭിപ്രായ പ്രകടനവുമായി ബന്ധപ്പെട്ട് ആരോ ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പ് അതേപടി എടുത്ത് കൊടുത്തതാണ് മാതൃഭൂമിക്കെതിരെ വിമര്‍ശനമുണ്ടാകാന്‍ കാരണം.
സോഷ്യല്‍മീഡിയയിലും മാതൃഭൂമിക്കെതിരെ പ്രതിഷേധമുണ്ടായി. പത്രം മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധ കുറിപ്പുകളില്‍ പത്രം ബഹിഷ്‌ക്കരിക്കാനും ആഹ്വാനം ചെയ്തിരുന്നു. പത്രത്തിന്റെ കോഴിക്കോട് എഡീഷന്‍ നഗരത്തിലാണ് ഇത് പ്രസിദ്ധീകരിച്ചത്. ആപ്പ്‌സ്‌ടോക്ക് എന്നൊരു വിഭാഗത്തില്‍ കമാല്‍ പാഷ പറഞ്ഞ കാര്യങ്ങളുടെ സംക്ഷിപ്തവും അതുമായി ബന്ധപ്പെട്ട് രണ്ടു പേരുടെ പ്രതികരണങ്ങളുമാണ് പത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആരാണ് എഴുതിയതെന്നോ എവിടെ നിന്നാണ് കിട്ടിയതെന്നോ ഉള്‍പ്പെടെയുള്ള യാതൊരു വിവരങ്ങളും ഇതില്‍ ചേര്‍ത്തിട്ടില്ല. ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വര്‍ഗീയത ഇളക്കിവിടുന്നതിനും മുസ്ലീംങ്ങളെ അപമാനിക്കുന്നതിനും ഉപയോഗിക്കുന്ന വാദങ്ങളാണ് മാതൃഭൂമി പ്രസിദ്ധീകരിച്ച കുറിപ്പില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.
പ്രവാചകന്‍ മുഹമ്മദ് നബിയെ കുറിച്ച് മാതൃഭൂമി പത്രത്തില്‍ പ്രസിദ്ധീകരിച്ച ആക്ഷേപകരമായ പരാമര്‍ശത്തില്‍ മുസ്ലിം സംഘടനകളുടെ എതിര്‍പ്പുകളെ തുടര്‍ന്ന് മാതൃഭൂമി ഖേദം പ്രകടിപ്പിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ നിന്നെടുത്ത പരാമര്‍ശങ്ങളാണ് പ്രസിദ്ധീകരിച്ചത്. ഇത് വിശ്വാസികളെ വേദനിപ്പിച്ചിട്ടുണ്ട്. അതില്‍ മാതൃഭൂമി നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും മാതൃഭൂമി ന്യൂസ് ചാനലിലൂടെയും ഓണ്‍ലൈന്‍ പതിപ്പിലൂടെയും വ്യക്തമാക്കിയിരുന്നു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha