സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനെത്തി.... പാറക്കുളത്തില്‍ ചാടിയ മധ്യവയസ്‌കന്‍ മുങ്ങി മരിച്ചു....

സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനെത്തി പാറക്കുളത്തില്‍ ചാടിയ മധ്യവയസ്‌കന്‍ മുങ്ങി മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് പടവള്ളിക്കോണം പുന്നറമൂലയില്‍ അനി(51) യാണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം നടന്നത്. മദ്യപിച്ച നിലയില്‍ രക്ഷിക്കാന്‍ എത്തിയ ഒപ്പമുള്ളയാളെ നാട്ടുകാര്‍ തടഞ്ഞുവെച്ചു.
പറങ്കിമാംമുകളില്‍ കെട്ടിടത്തിന്റെ തേപ്പുജോലിക്ക് എത്തിയ അനി അടക്കമുള്ള അഞ്ചുപേരാണ് കുളത്തിന് സമീപം എത്തിയത്. സംഭവത്തിന് തൊട്ടുമുമ്പ് സംഘം മദ്യപിച്ചിരുന്നതായി നാട്ടുകാര്‍ . തുടര്‍ന്ന് പാറക്കുളത്തില്‍ ചാടുകയായിരുന്നു.
കൂടെയുണ്ടായിരുന്ന മറ്റൊരാള്‍ പാറക്കുളത്തിലേക്ക് ചാടി അനിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചത് അവിടെയുണ്ടായിരുന്നവര്‍ ചേര്‍ന്ന് തടഞ്ഞു. ഇയാളും മദ്യ ലഹരിയില്‍ ആയിരുന്നു.
പാറക്കുളത്തിന് നല്ല ആഴമുണ്ടെന്നാണ് സമീപവാസികള്‍ പറയുന്നത്. നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചതനുസരിച്ച് അഗ്‌നി രക്ഷാസേനയും കൊല്ലത്തു നിന്നുള്ള സ്‌കൂബ ടീമും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കവിതയാണ് അനിയുടെ ഭാര്യ. രണ്ട് മക്കളുണ്ട്.
"
https://www.facebook.com/Malayalivartha