വിവാഹമോചന കേസിലെ യുവതിയ്ക്ക് നേരെ ചേംബറില്‍ ലൈംഗികാതിക്രമം

ചവറ കുടുംബ കോടതിയില്‍ വിവാഹ മോചന കേസില്‍ എത്തിയ സ്ത്രീയെ ചേംബറില്‍ വിളിച്ചുവരുത്തി ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്ന പരാതിയില്‍ ജഡ്ജിയ്ക്ക് സസ്‌പെന്‍ഷന്‍. കൊല്ലം ചവറ കുടുംബ കോടതി ജഡ്ജി വി ഉദയകുമാറിനെയാണ് ഹൈക്കോടതി അഡ്മിന്‍ കമ്മിറ്റി സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.
മൂന്നു വനിതകള്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഉദയകുമാറിനെതിരെ കഴിഞ്ഞദിവസം ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി (എ.സി) അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഹൈക്കോടതി രജിസ്ട്രാറാണ് (ജില്ല ജുഡിഷ്യറി) അന്വേഷണം നടത്തിയത്. തുടര്‍ന്ന് റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് ഇന്ന് സസ്‌പെന്‍ഡ് ചെയ്തത്.
ജഡ്ജിയുടെ ചേംബറില്‍ മോശം അനുഭവം ഉണ്ടായെന്ന പരാതിയെത്തുടര്‍ന്ന് ഉദയകുമാറിനെ കൊല്ലം മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് െ്രെടബ്യൂണലിലേക്ക് (എം.എ.സി.ടി) ഓഗസ്റ്റ് 20ന് സ്ഥലം മാറ്റിയിരുന്നു. സംഭവത്തിന് പിന്നാലെ അഭിഭാഷകര്‍ തന്നെ ജഡ്ജിയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha