സ്ഥാനാര്‍ഥിപട്ടികയുമായി ദില്ലിയിലെത്തിയ സുധീരനെ വെട്ടി എ ഐ ഗ്രൂപ്പുകള്‍, ഗ്രൂപ്പുകാര്‍ സ്വന്തം നിലയില്‍ സ്ഥാനാര്‍ഥി ലിസ്റ്റ് ഹൈക്കമാന്റിന് അയച്ചതായി ആക്ഷേപം

സ്ഥാനാര്‍ഥി പട്ടിയുമായിദില്ലിയിലെത്തിയ സുധീരന് മുന്നേ ഗ്രൂപ്പുകള്‍ സ്ഥാനാര്‍ഥികളുടെ ലിസ്റ്റ് ഹൈക്കമാന്റിന് നല്‍കിയതിനെതിരെ കോണ്‍ഗ്രസില്‍ വന്‍ കലാപം. കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥിനിര്‍ണ്ണയത്തില്‍ സുധീരനെ ഒറ്റപ്പെടുത്താനാണ് എഐ ഗ്രൂപ്പുകളുടെ തീരുമാനം.
കോണ്‍ഗ്രസില്‍ പ്രാഥമിക സ്ഥാനാര്‍ത്ഥി പട്ടികയുണ്ടാക്കിയപ്പോള്‍ തന്നെ തമ്മിലടി ആരംഭിച്ചതാണ്. ജംബോ ഡിസിസികള്‍ നല്‍കിയ സ്ഥാനാര്‍ഥി ലിസ്റ്റുകളില്‍ നിന്ന് കെപിസിസി എക്‌സിക്യൂട്ടിവ് തയ്യാറാക്കിയ ലിസ്റ്റാണ് സുധീരന്‍ ഹൈക്കമാന്റിന് സമര്‍പ്പിച്ചത്. എന്നാല്‍ സുധീരനെ വെട്ടി തങ്ങളുടെ ഇഷ്ടം നടപ്പാ്കുകയാണ് ഗ്രൂപ്പുകള്‍.
സ്ഥാനാര്‍ത്ഥിനിര്‍ണ്ണയത്തില്‍ അനാവശ്യമായി സുധീരന്‍ ഇടപെടുന്നുവെന്നും ഒന്നിച്ചുനിന്നുകൊണ്ട് അതിനെ പ്രതിരോധിക്കാനുമാണ് ഗ്രൂപ്പുകളുടെ തീരുമാനം. ഇന്നലെ ഇതേക്കുറിച്ച് ചര്‍ച്ചചെയ്യാനായി ഇവിടെ വിവിധ ഗ്രൂപ്പുകളുടെ യോഗം ചേര്‍ന്നിരുന്നു. ഉച്ചയ്ക്ക് മന്ത്രി അടൂര്‍ പ്രകാശിന്റെ ഔദ്യോഗികവസതിയില്‍ രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ഐഗ്രൂപ്പ് യോഗം ചേര്‍ന്നു. ഈ യോഗത്തില്‍ പ്രധാനമായും സുധീരന്റെ അനാവശ്യ ഇടപെടലുകളാണ് ചര്‍ച്ചാവിഷയമായത്. പല മണ്ഡലങ്ങളിലേയും സ്ഥാനാര്‍ത്ഥിനിര്‍ണ്ണയത്തില്‍ സുധീരന്‍ നടത്തുന്ന ഇടപെടല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് നേതാക്കള്‍ സ്വീകരിച്ചത്. ഇതിനെ ശക്തമായ പ്രതിരോധിക്കാനും തീരുമാനിച്ചു. തുടര്‍ന്ന് എഐ ഗ്രൂപ്പുകളുടെ പ്രധാനപ്പെട്ട നേതാക്കള്‍ മാത്രം യോഗംചേര്‍ന്ന് സുധീരന്റെ നീക്കത്തെ ഏതുവിധേനയേയും തടയാന്‍ തീരുമാനിച്ചു. ഇതിനായി രണ്ടുഗ്രൂപ്പുകളും ഒന്നിച്ചുനില്‍ക്കും.
ഐ ഗ്രൂപ്പിന്റെ സീറ്റുകളില്‍ എയും മറിച്ചും അവകാശവാദം ഉന്നയിക്കില്ല. വേണമെങ്കില്‍ സീറ്റുകള്‍ പരസ്പരസമ്മതത്തോടെ വച്ചുമാറാമെന്നും ധാരണയായിട്ടുണ്ട്. സുധീരന്റെ നീക്കം ഏറെ വിഷമിപ്പിക്കുന്നത് ഐ ഗ്രൂപ്പിനെയാണ്. വിവിധതലങ്ങളില്‍ ചിതറിക്കിടക്കുന്നതുകൊണ്ട് സുധീരന് ഏറ്റവും നന്നായി ഇല്ലാതാക്കാന്‍ കഴിയുന്നത് ഐ ഗ്രൂപ്പിനെയാണ്. ഇതിന്റെ ഭാഗമായി അദ്ദേഹം പല മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിപട്ടികയിലും കൈകടത്തിയെന്നാണ് ഐ ഗ്രൂപ്പിന്റെ പരാതി. ജില്ലാതല ഉപസമിതികള്‍ സ്ഥാനാര്‍ത്ഥിനിര്‍ണ്ണയ ചര്‍ച്ചകള്‍ക്ക് താഴേത്തട്ടിലുള്ള നേതാക്കളെ വിളിക്കുന്നതിന് മുമ്പുതന്നെ എല്ലാ ഗ്രൂപ്പുപ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ കൃത്യമായ വിപ്പ് നല്‍കിയിരുന്നു. ഓരോ ഗ്രൂപ്പിനും അനുവദിച്ച മണ്ഡലത്തില്‍ മാത്രം സ്ഥാനാര്‍ത്ഥികളെ നിര്‍ദ്ദേശിക്കാനായിരുന്നു വിപ്പ്. അതനുസരിച്ചാണ് പല മണ്ഡലത്തിലും സ്ഥാനാര്‍ത്ഥികള്‍ നിര്‍ദ്ദേശിക്കപ്പെട്ടത്.
അങ്ങനെ സ്ഥാനാര്‍ത്ഥിനിര്‍ണ്ണയത്തിന്റെ അവസാനഘട്ടത്തില്‍ ഉയര്‍ന്നുവരുന്ന ഗ്രൂപ്പ് പ്രാതിനിധ്യം ഇക്കുറി തുടക്കം മുതല്‍തന്നെ ഉണ്ടാകുകയും ചെയ്തു. എന്നാല്‍ ഇത് മനസിലാക്കിക്കൊണ്ട് ഗ്രൂപ്പുകളെ തമ്മിലടിപ്പിക്കാനും ഗ്രൂപ്പിനുള്ളില്‍ അടിയുണ്ടാക്കാനുമായി സുധീരന്‍ തന്റേതായ ചില പേരുകള്‍ ഹൈക്കമാന്‍ഡിന് അയക്കാനായി പട്ടിക തയാറാക്കുമ്പോള്‍ തന്നെ ചേര്‍ക്കുകയായിരുന്നു. ഐ ഗ്രൂപ്പിന്റെ സ്ഥാനാര്‍ത്ഥി വന്ന മിക്ക മണ്ഡലങ്ങളിലും അതേ ഗ്രൂപ്പില്‍പ്പെട്ട മറ്റൊരു പ്രമുഖനായ വ്യക്തിയെ സുധീരന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. പ്രധാനമായും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും വളരെക്കാലമായി സ്ഥാനങ്ങള്‍ ലഭിക്കാതെ അസന്തുഷ്ടരായി നില്‍ക്കുന്നവരെയുമാണ് സുധീരന്‍ ഇതിനായി നിര്‍ദ്ദേശിച്ചത്. ഇത് ഐ ഗ്രൂപ്പിനുള്ളില്‍ തന്നെ തര്‍ക്കങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്. അതുപോലെ ഐ ഗ്രൂപ്പിന്റെ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ചില എ ഗ്രൂപ്പുകാരെയും ഉയര്‍ത്തിക്കാട്ടി ഗ്രൂപ്പുകള്‍ തമ്മിലുള്ള സൗഹാര്‍ദ്ദം തകര്‍ക്കാനും ശ്രമം നടത്തിയിട്ടുണ്ട്. ഇത് വരുംദിവസങ്ങളില്‍ കോണ്‍ഗ്രസിനുള്ളില്‍ വലിയ പൊട്ടിത്തെറിക്ക് വഴിവയ്ക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha