കേരള കോണ്‍ഗ്രസ് എമ്മിന് കൂടുതല്‍ സീറ്റ് നല്‍കാനാകില്ലെന്ന് കോണ്‍ഗ്രസ്, മൂന്നു സീറ്റുകള്‍ അധികം വേണമെന്നാണ് ആവശ്യപ്പെട്ടത്

കേരള കോണ്‍ഗ്രസ് (എം) സീറ്റ് ചര്‍ച്ചയില്‍ ധാരണയായില്ല. കേരള കോണ്‍ഗ്രസ് എമ്മിന് മൂന്നു സീറ്റുകള്‍ അധികം വേണമെന്നാണ് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ മൂന്ന് സീറ്റ് നല്‍കാനാകില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചു. കേരള കോണ്‍ഗ്രസുമായി നടന്ന ആദ്യ ചര്‍ച്ചയും ധാരണയാകാതെ ആണ് പിരിഞ്ഞത്.
അതിനിടെ, കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന് അങ്കമാലി സീറ്റ് വിട്ടുനല്‍കില്ല. കോണ്‍ഗ്രസുമായുള്ള സീറ്റ് ചര്‍ച്ച പരാജയപ്പെട്ടു. ചര്‍ച്ചകളില്‍ തൃപ്തിയില്ലെന്ന് ജോണി നെല്ലൂര്‍ പറഞ്ഞു. വെള്ളിയാഴ്ചയും ചര്‍ച്ച തുടരുമെന്ന് അനൂപ് ജേക്കബ് പറഞ്ഞു.
അതേസമയം, സിഎംപിയ്ക്ക് കുന്നംകുളം നല്‍കാന്‍ ധാരണയായി, വരും ദിവസങ്ങളില്‍ യുഡിഎഫ് നേതൃത്വം ഇക്കാര്യം വ്യക്തമാക്കുമെന്ന് സി.പി.ജോണ്‍ അറിയിച്ചു. മറ്റ് രണ്ട് സീറ്റുകള്‍ കൂടി ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha