താമരശേരി ചുരത്തില്‍ വിനോദസഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി....

താമരശേരി ചുരത്തില്‍ വിനോദസഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ഓണം കൂടി കണക്കിലെടുത്താണ് തീരുമാനം. ചുരത്തില്‍ മണ്ണിടിഞ്ഞ സാഹചര്യത്തിലാണ് പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് താമരശേരി ചുരത്തിലെ വ്യൂ പോയിന്റുകളില്‍ കൂട്ടം കൂടാനോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനോ അനുവദിക്കില്ല. ഒമ്പതാം വളവിലെ വ്യൂ പോയിന്റില്‍ നേരത്തെ തന്നെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു.
അതേസമയം ചൊവ്വാഴ്ച കോഴിക്കോട് താമരശ്ശേരി ചുരം ആറാം വളവില്‍ കണ്ടെയ്നര്‍ ലോറി കുടുങ്ങി. രാത്രി ഒന്നരയോടെയാണ് കണ്ടെയ്നര്‍ ലോറി ചുരത്തില്‍ കുടുങ്ങിയത്. ഇന്നലെ രാവിലെ 6 മണിയോടെ ക്രയിന്‍ ഉപയോഗിച്ച് ലോറി മാറ്റി.
ചുരമിറങ്ങുമ്പോള്‍ കണ്ടയ്നര്‍ ഒരു വശത്തേക്ക് ചരിഞ്ഞു പോകുകയായിരുന്നു. കണ്ടയ്നര്‍ ലോറി നീക്കം ചെയ്‌തെങ്കിലും ചുരത്തില്‍ ഗതാഗത കുരുക്ക് തുടരുന്നു . ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും ചുരത്തില്‍ വാഹനങ്ങളുടെ നീണ്ട നിരയുണ്ട്. ചെറുവാഹനങ്ങള്‍ മാത്രമാണ് ഇന്നലെ ഒന്നര മുതല്‍ ആറു വരെ ചുരത്തിലൂടെ കടന്നുപോയത്.
"
https://www.facebook.com/Malayalivartha