ഓഹരി വിപണിയില്‍ വന്‍മുന്നേറ്റം...സെന്‍സെക്സ് 600ലധികം പോയിന്റ് മുന്നേറി 81,000ന് മുകളില്‍...

ജിഎസ്ടി നിരക്കുകള്‍ പരിഷ്‌കരിക്കാനുള്ള മന്ത്രിതല സമിതിയുടെ ശുപാര്‍ശ അംഗീകരിച്ച ജിഎസ്ടി കൗണ്‍സില്‍ തീരുമാനത്തിന്റെ ചുവടുപിടിച്ച് ഓഹരി വിപണിയില്‍ വന്‍മുന്നേറ്റം. ബിഎസ്ഇ സെന്‍സെക്സ് 600ലധികം പോയിന്റ് മുന്നേറി 81,000ന് മുകളില്‍ എത്തി. നിഫ്റ്റി 24,900 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലാണ്. എഫ്എംസിജി, ഓട്ടോ ഓഹരികളാണ് പ്രധാനമായി നേട്ടമുണ്ടാക്കുന്നത്.
ഇന്നലെയാണ് നാലു നികുതി സ്ലാബുകള്‍ രണ്ടാക്കി വെട്ടിക്കുറച്ച് ജിഎസ്ടി നിരക്കുകള്‍ പരിഷ്‌കരിക്കുന്നതിനുള്ള ശുപാര്‍ശ കൗണ്‍സില്‍ അംഗീകരിച്ചത്. ഇതോടെ നിത്യോപയോഗ സാധനങ്ങളില്‍ ഒട്ടുമിക്കതിനും വില കുറയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കൂടാതെ ഇരുചക്രവാഹനങ്ങളുടെയും കാറുകളുടെയും എസി, ടെലിവിഷന്‍ എന്നിവയുടെയും വില കുറയുമെന്നാണ് വിപണി വിദഗ്ധര്‍ സൂചിപ്പിക്കുന്നത്.
ഇതാണ് ഓഹരി വിപണിയില്‍ പ്രതിഫലിച്ചത്. ബജാജ് ഫിനാന്‍സ്, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, മാരുതി സുസുക്കി ഓഹരികളാണ് പ്രധാനമായി നേട്ടം സ്വന്തമാക്കിയത്. അതേസമയം ഒഎന്‍ജിസി, കോള്‍ഇന്ത്യ, ടാറ്റ സ്റ്റീല്‍, റിലയന്‍സ് ഓഹരികള്‍ നഷ്ടം നേരിടുകയായിരുന്നു.
അതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യവും ഉയര്‍ന്നു. 17 പൈസയുടെ നേട്ടത്തോടെ 88ല്‍ താഴെ എത്തി നില്‍ക്കുകയാണ് രൂപയുടെ മൂല്യം. 87.85 ആയാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്.
"
https://www.facebook.com/Malayalivartha