ആറന്മുളയപ്പന് തിരുവോണസദ്യ ഒരുക്കാനുള്ള വിഭവങ്ങളുമായി പുറപ്പെടുന്ന തിരുവോണത്തോണി ഇന്ന് സന്ധ്യയോടെ കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രക്കടവില്‍ നിന്ന് യാത്ര തിരിക്കും...

ആറന്മുളയപ്പന് തിരുവോണസദ്യ ഒരുക്കാനുള്ള വിഭവങ്ങളുമായി പുറപ്പെടുന്ന തിരുവോണത്തോണി ഇന്ന് സന്ധ്യയോടെ കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രക്കടവില്‍ നിന്ന് യാത്ര തിരിക്കും.
തിരുവോണനാളില്‍ പുലര്‍ച്ചെ ആറന്മുള ക്ഷേത്രക്കടവിലെത്തും. നീരണിഞ്ഞതിന് ശേഷം ഇന്നലെ ആറന്മുളയില്‍ നിന്ന് കാട്ടൂരിലേക്ക് തിരിച്ച തിരുവോണത്തോണിക്ക് ദേവസ്വം അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസര്‍ രേവതി , ക്ഷേത്രോപദേശക സമിതി സെക്രട്ടറി ശശി കണ്ണങ്കേരില്‍ എന്നിവര്‍ വെറ്റ,പുകയില നല്കി യാത്രയാക്കി.
കാട്ടൂരിലെത്തിയ തോണി ഇന്ന് രാവിലെ മൂക്കന്നൂര്‍ കടവിലെത്തിച്ച് കുളിപ്പിയ്ക്കും. തുടര്‍ന്ന് ഉത്രാടസന്ധ്യയില്‍ വൈകുന്നേരത്തോടെ നെല്ല് ഉരലില്‍ കുത്തിയെടുത്ത അരിയും ഓണസദ്യയ്ക്കുള്ള വിഭവങ്ങളുമായി തിരുവോണത്തോണി കുമാരനല്ലൂര്‍ മങ്ങാട്ട് ഭട്ടതിരിയുടെ നേതൃത്വത്തില്‍ യാത്ര തിരിക്കുകയും ചെയ്യും.
പള്ളിയോടങ്ങളുടെ അകമ്പടിയോടെ യാത്ര തിരിക്കുന്ന തിരുവോണത്തോണി അയിരൂര്‍ മഠത്തിലും മേലുകര വെച്ചൂര്‍ മനയിലും അടുപ്പിച്ച് ഉപചാരം സ്വീകരിക്കുകയും ചെയ്യും. തുടര്‍ന്ന് വെളുപ്പിനെ ക്ഷേത്രക്കടവിലെത്തുന്ന തോണിയില്‍ നിന്ന് ഭദ്രദീപം ക്ഷേത്ര ശ്രീകോവിലില്‍ കൊളുത്തും. തുടര്‍ന്ന് ഓണസദ്യയൊരുക്കി വിളമ്പി പ്രത്യേക പൂജ നടത്തി മങ്ങാട്ട് ഭട്ടതിരി കുമാരനല്ലൂര്‍ക്ക് മടങ്ങുന്നതാണ് .
"
https://www.facebook.com/Malayalivartha